Latest NewsIndiaNews

‘രാഹുൽ ഗാന്ധിയെപ്പോലെ ഒരു നേതാവിനെയാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം’: പ്രധാനമന്ത്രിയെ പരിഹസിച്ച് ഷമ മുഹമ്മദ്

വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ രാജ്യത്തിന് വേണ്ടി സംസാരിക്കുന്നതിനിടെ ടെലിപ്രോംറ്റർ പണി മുടക്കിയതോടെ പ്രസംഗം നിർത്തി, ടെലിപ്രോംറ്ററിന്റെ പ്രവർത്തനം പുനഃക്രമീകരിച്ച ശേഷം പ്രസംഗം തുടർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ് അടക്കമുള്ളവർ രംഗത്തെത്തി. ഇന്ത്യയിലെ ജനങ്ങളുമായി ആശയവിനിമയം നടത്താൻ ഒരു ടെലിപ്രോംപ്റ്ററിന്റെയും ആവശ്യമില്ലാത്ത രാഹുൽ ഗാന്ധിയെപ്പോലെ ഒരു നേതാവിനെയാണ് ഇന്ന് ഇന്ത്യക്ക് ആവശ്യമെന്ന് ഷമ മുഹമ്മദ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: ബൈക്കിലെത്തിയ അക്രമി വസ്ത്രങ്ങള്‍ വലിച്ചുകീറി

‘നമ്മുടെ പ്രധാനമന്ത്രി മോദിക്ക് ടെലിപ്രോംപ്റ്റർ ഇല്ലാതെ ഒരു വാചകം പോലും പൂർത്തിയാക്കാൻ കഴിയില്ല എന്നത് ഒരു പരമമായ സത്യമാണ്. ഹൃദയത്തിൽ നിന്നും സംസാരിക്കുന്ന, ചോദ്യങ്ങളെ ആർജവത്തോടെ നേരിടാൻ കഴിയുന്ന, ഇന്ത്യയിലെ ജനങ്ങളുമായി ആശയവിനിമയം നടത്താൻ ഒരു ടെലിപ്രോംപ്റ്ററിന്റെയും ആവശ്യമില്ലാത്ത രാഹുൽ ഗാന്ധിയെപ്പോലെ ഒരു നേതാവിനെയാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം’, ഷമ മുഹമ്മദ് വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രിയെ പരിഹസിക്കുന്നവർ സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നു. രാജ്യത്തിന്റെ പ്രധാന മന്ത്രി രാജ്യത്തിനെ പ്രതിനിധീകരിച്ചു പ്രസംഗിക്കുമ്പോൾ കാണാതെ പറയണം എന്നത് ഏത്‌ ഭരണഘടനയിലാണ് പറയുന്നതെന്ന് ഇക്കൂട്ടർ ചോദിക്കുന്നു. രാജ്യത്തിന്റെ സുപ്രധാന കാര്യങ്ങൾ കുറിപ്പ് ആക്കി അത് അതുപോലെ അവതിരിപ്പിക്കുകയാണ് എല്ലായ്പ്പോഴും ചെയ്യുക എന്നും ഇത് പാർലിമെന്റോ രാഷ്ട്രീയ കവല പ്രസംഗ വേദിയോ അല്ലെന്ന് വിമർശിക്കുന്നവർ ഓർക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button