Latest NewsNewsIndia

ദുരൂഹസാഹചര്യത്തില്‍ കാണാതായ 9 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ റോഡരുകിലെ വീപ്പയില്‍ കണ്ടെത്തി

സിഡ്‌നി: കാണാതായ 9 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ വീപ്പയില്‍ നിന്ന് കണ്ടെത്തി. ആസ്‌ട്രേലിയയിലാണ് സംഭവം. സിഡ്‌നിക്കടുത്തുള്ള ബ്ലൂ മൗണ്ടന്‍സില്‍ നിന്ന് കാണാതായ ഒമ്പത് കാരിയാണ് കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായതോടെ പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം പുല്‍ത്തകിടിയില്‍ കണ്ടെത്തിയത്.

Read Also : രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

കുട്ടിയുടെ മൃതദേഹം സമീപ പ്രദേശത്തെ ഒരു നദിക്ക് സമീപം പുല്‍ത്തകിടിയിലെ വീപ്പയ്ക്ക് അകത്ത് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സിഡ്‌നിയിലെ ഒരു ഫ്ളാറ്റില്‍ നിന്നും 31 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

നിയമപരമായ കാരണത്താല്‍ പെണ്‍കുട്ടി ആരെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വോളന്റിയര്‍മാരും തിരച്ചില്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button