KeralaLatest NewsNews

നടുറോഡിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് പേർക്ക് പരിക്ക്

പത്തനംതിട്ട : ജില്ലയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പ്രമാടം മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ ആർ.ജി.അനൂപ്, കോട്ടയം സ്വദേശി ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിഷ്ണുവിന് തലയ്‌ക്കാണ് പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. ആക്രമണത്തിൽ വെട്ടേറ്റ അനൂപ് കോന്നി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

മുൻപും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ജിബിൻ ജോർജ്ജിനൊപ്പം പോകുമ്പോൾ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചുവെന്നാണ് അനൂപിന്റെ മൊഴി. എന്നാൽ ജിഷ്ണുവിനാണ് ആദ്യം മർദ്ദനമേറ്റതെന്നാണ് മറുഭാഗത്തിന്റെ വാദം.

Read Also  : ‘നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, ഹൂതികളുടെ ശല്യം എന്നന്നേക്കും അവസാനിപ്പിക്കൂ’: യു എ ഇയോട് ഇസ്രയേല്‍

മൂന്ന് മാസങ്ങൾക്ക് മുൻപ് വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അന്ന് ജിഷ്ണുവാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് മർദ്ദനമേറ്റവർ പറഞ്ഞിരുന്നു. പിന്നീട് പാർട്ടി നേതാക്കൾ ഇടപെട്ട് പ്രശ്‌നം ഒതുക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button