ThiruvananthapuramKeralaNattuvarthaLatest NewsNews

രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണണം: സിഎംഡി ഉത്തരവ്

തിരുവനന്തപുരം: രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണമെന്ന ഉത്തരവുമായി സിഎംഡി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ നിർത്തേണ്ടത്. സ്ത്രീകൾ, മുതിർന്ന പൗരന്മാർ ഭിന്നശേഷിക്കാർ എന്നിവരുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകണമെന്നും സിഎംഡി ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മിന്നൽ സർവീസുകൾക്ക് പുതിയ ഉത്തരവ് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

നിരവധി ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രാബല്യത്തിൽ കൊണ്ടുവരുന്ന കെഎസ്ആർടിസി ടൂറിസ്റ്റ് മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സർവീസുകളും നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button