COVID 19Latest NewsNewsIndia

ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യമില്ല: ലോകാരോഗ്യ സംഘടന

ജനീവ: കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്‍. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്‌സിന്‍ നല്‍കുക എന്നതാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.

മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണെന്നും അവർ പറഞ്ഞു. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന പശ്ചാത്തലത്തിലാണ് സൗമ്യ സ്വാമിനാഥന്റെ പ്രതികരണം.

ഒട്ടും ക്വാളിറ്റിയില്ലാത്ത മനുഷ്യന്മാർ ഉള്ളത് കോഴിക്കോട് ആണ്: വൈറലായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ലെന്നും അവർ വ്യക്തമാക്കി. ഏതൊക്കെ വിഭാഗത്തിനാണ് ബൂസ്റ്റര്‍ ഡോസുകള്‍ കൂടുതലായി ആവശ്യം വരികയെന്ന് വിശദമായി പഠനം നടത്തേണ്ടതുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button