Latest NewsInternational

ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യൻ അന്തരിച്ചു : 112 വയസിൽ വിടവാങ്ങി സാന്റൂറിനോ

മാഡ്രിഡ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി അന്തരിച്ചു. സാന്റൂറിനോ ഡി ഡാ ഫ്യുന്റെ ഗാര്‍സിയ എന്നാണ് അദ്ദേഹത്തിന്റെ പേര്. 112 മത്തെ വയസ്സിലാണ് അദ്ദേഹം മരണമടഞ്ഞത്. ഡോക്ടറായ റോബർട്ട് യൂങ് മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പരിചരണത്തെ തുടർന്നാണ് സാന്റൂറിനോ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്.

Also Read:കേരള കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ജൈവകൃഷി വ്യാപന യജ്ഞം ശ്രദ്ധ നേടുന്നു

1909 ഫെബ്രുവരി 11 നാണ് സാന്റൂറിനോ ജനിച്ചത്. എൽ പെപിനോ എന്ന പേരിൽ കൂടി അദ്ദേഹം അറിയപ്പെട്ടിരുന്നു. 1933-ലാണ് സാന്റൂറിനോ ആന്റോണിയയെ വിവാഹം ചെയ്യുന്നത്. അടുത്ത മാസം, അദ്ദേഹത്തിന്റെ 113 ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. 112 വർഷവും 211 ദിവസവുമാണ് സാന്റൂറിനോയുടെ ജീവിത കാലയളവ്.

1.50 സെന്റീമീറ്റർ ഉയരമാണ് സാന്റൂറിനോയ്ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പെടാതെ ഒരു പലചരക്ക് കടക്കാരനായി ജീവിതം നയിച്ചു. ദീർഘമായ ഒരു ജീവിതം കിട്ടിയതിന് ഇതും ഒരു കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button