Latest NewsNewsIndia

ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണ് മോദി: കമൽ പട്ടേൽ

ഭോപാൽ : പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് കൃഷിമന്ത്രിയും ബി.ജെ.പി നേതാവുമായ കമൽ പട്ടേൽ. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണ് മോദിയെന്നും കമൽ പട്ടേൽ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  യുദ്ധസാഹചര്യം മുറുകുന്നു : ഉക്രൈൻ അതിർത്തിയിലേക്ക് റഷ്യൻ പടനീക്കം

‘രാജ്യത്തെ അഴിമതിയിൽനിന്ന് മുക്തമാക്കുക, പൊതുക്ഷേമം ഉറപ്പാക്കുക തുടങ്ങി മോദി നിർവഹിച്ച ദൗത്യങ്ങൾ ഒരു സാധാരണക്കാരന് നിർവഹിക്കാൻ കഴിയില്ല. എപ്പോഴൊക്കെ രാജ്യം പ്രതിസന്ധിയിൽ അകപ്പെടുന്നുവോ അപ്പോഴെല്ലാം ദൈവം മനുഷ്യന്റെ രൂപത്തിലെത്തുമെന്ന് നമ്മുടെ മതവും സംസ്കാരവും പറയുന്നുണ്ട്. മനുഷ്യരൂപത്തിലെത്തിയ രാമനാണ് രാവണനെയും മറ്റു ദുഷ്ടശക്തികളെയും തോൽപ്പിച്ച് രാമരാജ്യം സ്ഥാപിച്ചത്.കംസന്റെ ദ്രോഹങ്ങൾ വർധിച്ചപ്പോൾ കൃഷ്ണൻ അവതരിച്ച് ജനങ്ങൾക്ക് ആശ്വാസമായി. അതുപോലെ കോൺഗ്രസിന്റെ ദ്രോഹങ്ങളാൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ അതിന് അറുതിവരുത്താൻ അവതരിച്ചയാളാണ് മോദി’- കമൽ പട്ടേൽ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button