Latest NewsNewsIndiaCrime

പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി പുഴയിലെറിഞ്ഞു: പ്രതികള്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ജനുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

ഭോപാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം പുഴയിലെറിഞ്ഞ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കേസിലെ പ്രതികളായ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ജനുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Read Also : വാക്കു തര്‍ക്കത്തിനിടെ മകന്‍ അമ്മയുടെ കൈ ഫൈബര്‍ വടികൊണ്ട് തല്ലിയൊടിച്ചു: മകന്‍ പൊലീസ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ മൂന്നു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചമ്പല്‍ പുഴയിലെറിഞ്ഞു. പീഡന വിവരം പുറത്തറിയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെ പ്രതികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നുവെന്ന് ഗ്വാളിയാര്‍ പൊലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതുവരെ മൃതദേഹം കണ്ടുകിട്ടിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button