Latest NewsKeralaIndia

പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച പ്രതാപന്റെ പാർലമെന്റിലെ ‘പെർഫോമൻസ്’ വീഡിയോ ചൂണ്ടിക്കാട്ടി സോഷ്യൻ മീഡിയ

'ഈ രാജ്യത്തെ ഇങ്ങനെ അപമാനിച്ചു കഴിഞ്ഞെങ്കിൽ ഒന്നു നിർത്തിക്കൂടെ' എന്നാണു പ്രതാപൻ ചോദിച്ചത്.

ന്യൂഡൽഹി∙ ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓൺലൈൻ പ്രസംഗത്തിനിടെയുണ്ടായ ആശയക്കുഴപ്പത്തിനു കാരണമായത് ടെലിപ്രോംപ്റ്ററിന്റെ തകരാറല്ല എങ്കിൽ പോലും അത് മോദിക്കെതിരെ തിരിച്ചു വിട്ട് കോൺഗ്രസ്സ്. ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും മോദിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് പ്രസംഗം ആവർത്തിക്കാനിടയാക്കിയതെന്നാണ് ഇപ്പോൾ വരുന്ന റിപോർട്ടുകൾ.

എന്നാൽ ഇതിനെ ആഘോഷമാക്കി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്ന് ടിഎൻ പ്രതാപൻ എംപി രൂക്ഷ പരിഹാസമാണ് പ്രധാനമന്ത്രിക്കെതിരെ നടത്തിയത്. ‘ഈ രാജ്യത്തെ ഇങ്ങനെ അപമാനിച്ചു കഴിഞ്ഞെങ്കിൽ ഒന്നു നിർത്തിക്കൂടെ’ എന്നാണു പ്രതാപൻ ചോദിച്ചത്. എന്നാൽ പ്രതാപന്റെ പാർലമെന്റിലെ തപ്പിത്തടഞ്ഞുള്ള പ്രസംഗത്തെ തന്നെ തിരിച്ചടിച്ചു പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ.

‘പ്രതാപാ പേപ്പറിൽ എഴുതി വായിക്കുന്നതിൽ തെറ്റുവരുത്തുന്ന താനാണോ ബാക്കിയുള്ളവരെ കളിയാക്കുന്നത് ?’ എന്നാണു ഒരാൾ ചോദിച്ചിരിക്കുന്നത്. ‘രാഹുൽ ഗാന്ധിയെ പോലെ ചുമ്മാ വായിൽ തോന്നിയ വിടുവായിത്വം വിളിച്ചു പറയാൻ മോദിജി കോൺഗ്രസ് നേതാവല്ല. ലോകത്തെ ഏറ്റവും വല്ല്യ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഓരോ വാക്കുകൾക്കും വിലയുണ്ട്. അദ്ദേഹത്തെ ലോകം ശ്രവിക്കുന്നുമുണ്ട്. അത്തരത്തിലുള്ള ലോകത്തിലെ എല്ലാ നേതാക്കളും പിന്തുടരുന്ന ഒരു കാര്യവുമാണിത്.’

‘പിന്നെ മോദിജി ടെലിംപ്രോപ്റ്റര്‍ നോക്കി വായിക്കുകയാണ് എന്നത് രഹസ്യമായ കാര്യമല്ല. പ്രസംഗം കാണാതെ പഠിച്ചു പറയാൻ മോദിജി പ്രസംഗ മത്സര വേദിയിലുമല്ല നിൽക്കുന്നത്. ടെലിംപ്രോപ്റ്ററില്‍ നോക്കി വായിക്കുന്നത് ആയാലും അത് മറ്റുള്ളവർക്ക് തോന്നാത്ത രീതിയിൽ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. അല്ലാണ്ട് ലൈവ് പത്ര സമ്മേളനത്തിലെ ചോദ്യങ്ങൾക്കു പോലും നോക്കി വായിച്ചു മറുപടി പറയുന്നവരെ പോലെയല്ല അദ്ദേഹം.’ ഭാഗീഷ് പൂരാടം ചോദിക്കുന്നു.

‘നേരെ ചൊവ്വേ ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും വായിക്കാനറിയാത്ത നീ തന്നെ ഇത് പറയണം… സഭയിൽ പേപ്പറിൽ നോക്കി മലയാളം വായിച്ച് ബാ ബ്ബ ബ്ബ അടിക്കുന്ന വീഡിയോ ഇപ്പോളും യൂട്യൂബിൽ ഉണ്ട്… മറക്കണ്ട’ എന്നാണ് മറ്റൊരു കമന്റ്. ‘#copyfrommobile #foolishrahulgandiഅനുശോചന സന്ദേശം മൊബൈലിൽ നോക്കി കോപ്പി അടിച്ചു എഴുതിയ രാഹുൽ ടെലിപ്രോംപ്റ്റ്‌റിൽ നോക്കി അന്തരാഷ്ട്ര വേദിയിൽ പ്രസംഗിക്കുന്നതിനെ കളിയാക്കുന്നു’ എന്നിങ്ങനെ കമന്റുകൾ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button