KeralaLatest NewsEntertainment

അധികാരത്തിനും വയറ്റുപിഴപ്പിനും വേണ്ടി ന്യൂനപക്ഷപ്രീണനം ആവാം, പക്ഷെ ഇല്ലാത്ത വർഗ്ഗീയത പൊക്കിപ്പിടിക്കരുത്: അഞ്ജു പാർവതി

ദർഗയും അതുമായി ബന്ധപ്പെട്ട നേർച്ചകളും തീർത്ഥാടനകേന്ദ്രവുമായി തിരക്കിന്റെ ലോകത്തുള്ള ബീമാപ്പള്ളിയെന്ന പ്രദേശത്തെ നിയന്ത്രിക്കുന്നത് ഒരു സമുദായത്തിലുള്ളവരെന്നുള്ളത് സത്യം. എന്നിട്ടും അതൊരു ഇസ്ലാമിക ചിത്രമാണെന്നു ശോഭാ സുബിനു തോന്നില്ല.

തിരുവനന്തപുരം: മേപ്പടിയാൻ സിനിമയിൽ ഉണ്ണിമുകുന്ദൻ ഹൈന്ദവ ബിംബങ്ങളെയും ജനം ടിവിയെയും സേവാഭാരതിയെയും ഉയർത്തിപ്പിടിക്കുന്നു എന്നും വില്ലനായി മുസ്‌ലിം സമുദായക്കാരനെ പ്രതിഷ്ഠിച്ചെന്നും ആരോപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറി ശോഭ സുബിന് മറുപടിയുമായി എഴുത്തുകാരിയും കോൺഗ്രസ് അനുഭാവിയുമായ അഞ്ജു പാർവ്വതി പ്രഭീഷ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അഞ്ജുവിന്റെ വിമർശനം.

അഞ്ജുവിന്റെ പോസ്റ്റ് കാണാം:

ജയകൃഷ്ണൻ എന്ന പേരിലെ കൃഷ്ണൻ , ശബരിയെന്നു പേരിട്ട വർക്ക്ഷോപ്പിലെ ശബരി, ശബരി റെയിൽപ്പാതയിലെ ശബരി തുടങ്ങി കറുത്ത വസ്ത്രം , അയ്യപ്പ മാല വരെ വർഗ്ഗീയതയുടെ ചിഹ്നങ്ങളായി മേപ്പടിയാനിൽ ഉപയോഗിക്കുന്നുവെന്നു പറഞ്ഞു dog whistle ചെയ്യുന്ന ഒരു ഊള പോസ്റ്റ് കണ്ടു . പല തരം സിനിമാ റിവ്യൂ കണ്ടിട്ടുണ്ടെങ്കിലും നായക കഥാപാത്രത്തിന്റെ പേരിൽ വരെ നെഗറ്റീവ് നരേഷൻസ് കണ്ടുപിടിച്ച സൈക്കോ റിവ്യൂ ആദ്യമായിട്ടാണ് കണ്ടത്. ജനം ടിവിക്ക് മാതൃഭൂമിക്കൊപ്പം നന്ദി പറഞ്ഞതും നായക കഥാപാത്രമായ ജയകൃഷ്ണൻ സനാതന വിശ്വാസിയായതും നെഗറ്റീവ് ഷേഡുളള കഥാപാത്രങ്ങൾ ഇസ്ലാമായതും സേവാഭാരതി ആബുലൻസ് കാണിച്ചതുമൊക്കെ മഹാപാതകമായി അക്കമിട്ടു നിരത്തിയിരിക്കുകയാണ്.

മേപ്പടിയാനെതിരെ ഒരുപാട് ഡീഗ്രേഡിംഗ് പോസ്റ്റുകൾ കണ്ടെങ്കിലും ഒരു പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ അത്യാവശ്യം നല്ലൊരു സ്ഥാനത്തിരിക്കുന്ന ഒരാൾ ഇത്തരത്തിലൊന്ന് എഴുതിയത് തീർത്തും മോശമായി പോയി. പറഞ്ഞത് ശോഭാ സുബിൻ എന്ന യൂത്ത് കോൺഗ്രസ്സുകാരന്റെ പോസ്റ്റിനെ കുറിച്ച് തന്നെയാണ്.
ശോഭാ സുബിന്റെ പോസ്റ്റിനുള്ള ആധാരം ഉണ്ണിയെ പോലുള്ള യൂത്ത് ഫോളോവർ ബേസുള്ള ഒരാളുടെ രാഷ്ട്രീയ അഭിപ്രായപ്രകടനത്തോടുള്ള അസഹിഷ്ണുതയാണ്. അതാണ് ഇതിന്റെ അടിവേര്.അത് മനസ്സിലാക്കാൻ രണ്ട് തലച്ചോറൊന്നും വേണ്ട. അധികാരത്തിനും വയറ്റുപിഴപ്പിനും വേണ്ടി ന്യൂനപക്ഷപ്രീണനം ആവാം ;പക്ഷേ ഇമ്മാതിരി ഇരവാദം പാടില്ല.

മാലിക് എന്ന സിനിമയിൽ വ്യക്തമായിട്ടുള്ള മതചിഹ്നങ്ങളും ഇസ്ലാമിക പരിസരങ്ങളും കണ്ടിട്ട് , ഫഹദ് ഫാസിൽ എന്ന നടൻ അഭിനയിച്ച ആ ചിത്രത്തെ ഈ രീതിയിൽ വിമർശിക്കാൻ ഈ നേതാവിന് നാവ് പൊന്താത്തത് എന്തുകൊണ്ട് ? വൈറസ് എന്ന സിനിമയിൽ നടത്തിയ അതിഭയങ്കരമായ ഇസ്ലാമിക ബൂസ്റ്റിങ്ങ് അയാൾ കാണില്ല .കാരണം അതിനെയൊക്കെ secularism എന്ന വാക്ക് കൊണ്ട് വൃത്തിയായി വെള്ളപ്പൂശാൻ കഴിയുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം എന്ന അമേദ്യത്തിലെ മണിയനീച്ചയായി ഇയാളെപ്പോലുളളവർ മാറിയതുകൊണ്ടാണ്. ഇത്തരം ഇല്ലാത്ത വർഗ്ഗീയത പൊക്കിപ്പിടിച്ചുകൊണ്ടുവരുന്ന നരേഷൻസ് യഥാർത്ഥത്തിൽ മതമൗലികവാദത്തിനുള്ള കുട പിടിക്കലാണ്.

മാലിക്കിലെ സിനിമാ പരിസരങ്ങൾ ബീമാപ്പള്ളിയെന്ന മുസ്ലീമുകളും ചെറിയതുറ എന്ന ലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണെന്നത് സത്യം !ദർഗയും അതുമായി ബന്ധപ്പെട്ട നേർച്ചകളും തീർത്ഥാടനകേന്ദ്രവുമായി തിരക്കിന്റെ ലോകത്തുള്ള ബീമാപ്പള്ളിയെന്ന പ്രദേശത്തെ നിയന്ത്രിക്കുന്നത് ഒരു സമുദായത്തിലുള്ളവരെന്നുള്ളത് സത്യം. എന്നിട്ടും അതൊരു ഇസ്ലാമിക ചിത്രമാണെന്നു ശോഭാ സുബിനു തോന്നില്ല. അതുപോലെ തന്നെ അതിലെ ചന്ദ്രൻ എന്ന കഥാപാത്രവും പൊങ്കാല സമയത്തെ കൊലപാതകവും അഗ്രഹാര തെരുവുകളിൽ കൊണ്ടു പോയി ഇടുന്ന മാലിന്യവും ഒക്കെ ആ ബീമാപ്പള്ളി – വലിയ തുറ – ചെറിയതുറ പ്രദേശവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഒരു സമുദായത്തെ വെറുതെ കഥയിൽ കലർത്തി ഇല്ലാത്ത വർഗ്ഗീയത പൊക്കിപ്പിടിക്കുവാനാണെന്ന് ശോഭാ സുബിന്മാർക്ക് തോന്നില്ല.

മേപ്പടിയാനിലെ അഹമ്മദ് ഹാജിയെ കാണുന്ന കണ്ണ് കൊണ്ട് മാലിക്കിലെ ചന്ദ്രനെ കാണില്ല . കറുപ്പുടുത്ത് ശബരിമലയ്ക്ക് പോകുന്ന വിശ്വാസിയായ ജയകൃഷ്ണനിൽ കാണുന്ന വർഗ്ഗീയത ഹജ്ജിന് പോകുന്ന മാലിക്കിലെ സുലൈമാന്‍ അലിയിൽ കാണില്ല .
സലിം അഹമ്മദ് എന്ന സംവിധായകന്റെ ആദാമിന്റെ മകൻ അബുവിന്റെ പ്രമേയം തന്നെ ഹജ്ജിനു പോകാൻ ശ്രമിക്കുന്ന ഒരു ശുദ്ധനായ മുസ്ലീം വിശ്വാസിയുടെ ,തുച്ഛമായ ജീവിതത്തിന്‍റെ ലക്ഷ്യം ദൈവത്തിനരികിലേക്കുള്ള യാത്രയാണെന്ന് ചിന്തിക്കുന്ന ഒരു പാവം മനുഷ്യന്റെ കഥയാണ്. അബു അത്തറു വില്പനക്കാരനാണ് ; ഒപ്പം ഖുറാന്‍ പ്രതികളുടെ വില്‍പ്പനയും ഉണ്ട് .

സലിം അഹമ്മദ് സംവിധാനവും രചനയും നിർവഹിച്ച അഷ്റഫ് ബേദി നിർമ്മിച്ച ഈ ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ചോ അബുവിന്റെ തീവ്രമായ മതവിശ്വാസത്തെ കുറിച്ചോ അയാളുടെ സ്വഭാവ നൈർമ്മല്യത്തെ കുറിച്ചോ സംവിധായകന്റെയോ നിർമ്മാതാവിന്റെയോ മതത്തെ കുറിച്ചോ ചർച്ചയുണ്ടായില്ല. സലിം കുമാർ എന്ന നടന് ദേശീയ അവാർഡു ലഭിച്ച ഈ ചിത്രത്തെ കലയായി കാണാൻ പത്ത് കൊല്ലം മുമ്പത്തെ പ്രേക്ഷകനു കഴിഞ്ഞു.
കലയെ കലയായി മാത്രം കണ്ടിരുന്ന, സിനിമയെ വിനോദോപാധിയായി മാത്രം കണ്ടിരുന്ന ഇവിടെ നടന്റെയോ സംവിധായകന്റെയോ രാഷ്ട്രീയവും മതവുമൊക്കെ ചർച്ചയായി തുടങ്ങിയത് ഈ അടുത്ത കാലത്താണ്.

വോട്ടുബാങ്ക് രാഷ്ട്രീയം ഇവിടെയുണ്ടാക്കി വച്ച മത പ്രീണനം എത്രത്തോളം കലാസൃഷ്ടികളെ സ്വാധീനിക്കുമെന്ന് നമ്മൾ കണ്ടു തുടങ്ങിയത് അതിനു ശേഷമാണ്. മലയാളസിനിമ തന്നെ ഒരു ലോബിക്ക് (മട്ടാഞ്ചേരി) ചുറ്റും കറങ്ങി തുടങ്ങി. പറ്റാവുന്ന ഇടത്തൊക്കെ മതം തിരുകി കയറ്റി തുടങ്ങി. ഒരു മതവിഭാഗത്തിലെ ആചാരങ്ങളെ അപമാനിക്കുന്ന കലാസൃഷ്ടികൾക്ക് മാർക്കറ്റ് കിട്ടുമെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയപ്പോൾ നല്ല കാമ്പുള്ള പ്രമേയങ്ങളിൽ പോലും ഹൈന്ദവവിരുദ്ധതയിടുന്നത് കാലത്തിന്റെ അനിവാര്യതയായി. അതിനെതിരെയൊന്നും വിരൽചൂണ്ടാനുള്ള നട്ടെല്ലില്ലാത്ത ശോഭാ സുബിൻ ഇപ്പോൾ മേപ്പടിയാനെതിരെ നടത്തുന്ന വെർബൽ blasting തികച്ചും dog whistle മാത്രം. Grow up man! Grow up into a real politician with a back bone rather than living as a puppet .
#Meppadiyan

shortlink

Related Articles

Post Your Comments

Related Articles


Back to top button