Latest NewsNewsIndia

സീറ്റ് ബെല്‍റ്റും മാസ്കുമില്ല: ഓടുന്ന കാറില്‍ ഡാന്‍സ് ചെയ്ത പോലീസുകാര്‍

ഗാന്ധിനഗർ : ഓടുന്ന കാറില്‍ മാസ്കും സീറ്റ് ബെല്‍റ്റും ധരിക്കാതെ ഡാന്‍സ് ചെയ്ത പോലീസുകാര്‍. ഗുജറാത്തിലെ കച്ച് ജില്ല പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ജഗദീഷ് സോളങ്കി, ഹരേഷ് ചൗധരി, രാജാ ഹിരാഗര്‍ എന്നിവരാണ് മാസ്കും സീറ്റ് ബെല്‍റ്റും ധരിക്കാതെ ഡാന്‍സ് ചെയ്തത്. സംഭവത്തിൽ വീഡിയോ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെ പോലീസുകാരെ സസ്‌പെന്റ് ചെയ്തു. പോലീസുകാരില്‍ ഒരാളാണ് വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

ഡ്രൈവര്‍ ഉൾപ്പെടെ ആരും സീറ്റ് ബെല്‍റ്റോ മാസ്‌കോ ധരിച്ചിരുന്നില്ല. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കല്‍, മാന്യമല്ലാത്ത പെരുമാറ്റം, പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രവൃത്തികള്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കച്ച്-ഈസ്റ്റ് പൊലീസ് സൂപ്രണ്ട് മയൂര്‍ പാട്ടീൽ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

Read Also  :  ‘യോഗി യു.പി നിയമസഭയിൽ എത്തരുത്, യോഗിക്കെതിരെ ഞാനുണ്ടാകും’: ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചന്ദ്രൻശേഖർ ആസാദ്

നാല് പൊലീസുകാര്‍ വാഹനത്തില്‍ പാട്ടിനൊപ്പം നൃത്തം വെയ്ക്കുന്നത് വീഡിയോയില്‍ കാണാം. നാലാമത്തെ കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ അയല്‍പക്കത്തുള്ള ബനസ്‌കന്ത ജില്ലയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button