Kallanum Bhagavathiyum
KozhikodeKeralaNattuvarthaLatest NewsNewsCrime

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും കവര്‍ന്നു: രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. വയനാട് മാനന്തവാടി സ്വദേശിനിയായ ശബാന, കോഴിക്കോട് കുളങ്ങര പീടിക സ്വദേശി ഫൈജാസ് എന്നിവരാണ് പിടിയിലായത്. പന്തീരങ്കാവ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോടും തൃശൂരും നാളെ തുടക്കം: സമ്മേളനങ്ങളില്‍ 360 പ്രതിനിധികള്‍ പങ്കെടുക്കും

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ബൈപ്പാസിലുള്ള സ്വകാര്യ ഫ്‌ളാറ്റിലേക്ക് യുവതി വിളിച്ചു വരുത്തി കെണിയില്‍പ്പെടുത്തുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന നാല് യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും അപഹരിച്ചെന്നാണ് പരാതി.

മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ സംഘം 8500 രൂപ ഗൂഗിള്‍പേ വഴി ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button