ThiruvananthapuramNattuvarthaLatest NewsKeralaNews

പോക്സോകേസിൽ യുവാവ് അറസ്റ്റില്‍

തിരുമല പുന്നയ്ക്കാമുകള്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഹരി നിവാസില്‍ വിഷ്ണു (30) ആണ് അറസ്റ്റിലായത്

നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍. തിരുമല പുന്നയ്ക്കാമുകള്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഹരി നിവാസില്‍ വിഷ്ണു (30) ആണ് അറസ്റ്റിലായത്.

പുതുവര്‍ഷ ദിവസമാണ് കേസിനാസ്പദമായ സംഭവം. 13 വയസ്സുള്ള ബാലരാമപുരം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ഫോണ്‍വഴിയാണ് കുട്ടിയുമായി പ്രതി പരിചയപ്പെടുന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ‌ചെയ്തിരിക്കുന്നത്.

Read Also : പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി 25 വ​ർ​ഷ​ത്തി​നു ശേ​ഷം പൊ​ലീ​സ് പി​ടി​യി​ൽ

എ.സി.പി ഷാജിയുടെ നിര്‍ദ്ദേശപ്രകാരം കരമന പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button