KeralaLatest NewsNews

യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം: എതിരെ വന്ന ബൈക്കുകാരൻ ഗുരുതരാവസ്ഥയില്‍

കൊല്ലം : എംസി റോഡില്‍ കൊട്ടാരക്കര പൊലിക്കോട്ട് യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം.  അമിത വേഗത്തില്‍ ഓടിച്ച ബൈക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയില്‍ യാത്ര ചെയ്തിരുന്ന യുവാവിന് ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. എംബിഎ വിദ്യാര്‍ഥി അശ്വന്ത് കൃഷ്ണനാണ് ഗുരുതരമായി പരുക്കേറ്റത്. അശ്വന്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെയാണ് നാല് യുവാക്കള്‍ ന്യൂജന്‍ ബൈക്കുകളില്‍ തിരുവനന്തപുരം ഭാഗത്ത് നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്തത്. ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ മറ്റ് മൂന്നു പേരും ബൈക്കുമായി മുങ്ങി. സമീപത്ത് ഒളിപ്പിച്ച നിലയില്‍ ഒരു ബൈക്ക് കണ്ടെത്തി. മറ്റ് ബൈക്കുകള്‍ക്കായി അന്വേഷണം തുടരുകയാണ്.

Read Also  :  ലോക്ക്ഡൗൺ അവസാനമാർഗം മാത്രം: പുതിയ ക്ലസ്റ്റർ മാനേജ്‌മെന്റ് മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രി

അമിത വേഗതയില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ ആയൂരില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് കടന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശികളാണ് ബൈക്ക് അഭ്യാസത്തിനെത്തിയതെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button