Latest NewsNewsIndia

യുപിയിലേയ്ക്ക് വീണ്ടും വിജയ തന്ത്രങ്ങളുമായി അമിത് ഷാ

ഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും താമര തന്നെയെന്ന് ഉറപ്പിച്ച് വിജയതന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ ശനിയാഴ്ച യുപി യില്‍ എത്തും. പടിഞ്ഞാറന്‍ യുപിയിലെ കൈരാന മണ്ഡലത്തില്‍ ആണ് അമിത് ഷാ എത്തുക . വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ അമിത് ഷാ പങ്കാളിയാവും. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ക്ക് നിര്‍ണ്ണായകമാണ് യുപി തെരഞ്ഞെടുപ്പ് .

Read Also : ഒബ്റോണ്‍ മാളിലെ കളിപ്പാട്ട കടയില്‍ റെയ്ഡ്: കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

ഷാംലി,ഭാഗ്പത് എന്നിവിടങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന അമിത്ഷാ, മീററ്റിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയ വിനിമയം നടത്തും. അമിത്ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളാണ് 2017ല്‍, ബിജെപി യുപി ഭരണം പിടിക്കുന്നതില്‍ നിര്‍ണായകമായത് . ഇസ്ലാമിക ഭീഷണി കാരണം അനവധി ഹിന്ദു കുടുംബങ്ങള്‍ കൂട്ടപ്പലായനം ചെയ്ത കൈരാനയില്‍ അമിത് ഷാ എത്തുമ്പോള്‍ അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button