Latest NewsNewsInternational

താമസിക്കാൻ ചെന്നാൽ ലക്ഷങ്ങൾ ഇങ്ങോട്ട് തരുന്ന നഗരങ്ങൾ, അവിശ്വസനീയം !

വിദേശ രാജ്യങ്ങളില്‍ ചെന്ന് അവിടെ കുറച്ച് നാളത്തേക്കെങ്കിലും താമസിക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളി യുവാക്കൾ കുറവായിരിക്കും. എന്നാൽ, വിദേശ രാജ്യങ്ങളില്‍ പിആർ നേടി അവിടെ സ്ഥിരതാമസമാക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. അനുമതി ലഭിച്ചാലും പല വിദേശ രാജ്യങ്ങളിലും വീടോ സ്ഥലമോ വാങ്ങാനോ ബിസിനസ്സ് തുടങ്ങാനോ ധാരാളം പണവും ആവശ്യമാണ്. ഈ പ്രശ്ങ്ങൾ ഒന്നുമില്ലാത്ത, അതിഥികളെ പണം കൊണ്ട് സ്വീകരിക്കുന്ന ചില നഗരങ്ങളുണ്ട്. തങ്ങളുടെ ജനസംഖ്യ വർധിപ്പിക്കാന്‍ പുതിയ താമസക്കാരെ തേടുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം.

അമേരിക്കയിലെ വെർമോണ്ട്, സ്‌പെയിനിലെ പോംഗ, അസ്റ്റൂറിയാസ് എന്നീ നഗരങ്ങളിലൊക്കെ ചെന്ന് താമസിക്കുന്നതിന് അവർ നമുക്ക് ഇങ്ങോട്ട് പണം തരും. അതും ലക്ഷങ്ങൾ. അതെന്തിനെന്നല്ലേ? പറയാം. തങ്ങളുടെ ജനസംഖ്യ വർധിപ്പിക്കുക എന്നതാണ് ഇവിടെയുള്ളവരുടെ ലക്ഷ്യം.

Also Read:ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങൾ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു പർവതപ്രദേശമാണ് വെർമോണ്ട്. ഇവിടെയാണ് ചെഡ്ഡാർ ചീസും പ്രശസ്തമായ ബെൻ ജെറിസ് ഐസ്ക്രീമും ഉത്പാദിപ്പിക്കുന്നത്. ഏകദേശം 620,000 ആളുകൾ മാത്രമാണ് ഈ സംസ്ഥാനത്ത് വസിക്കുന്നത്. അതുകൊണ്ടാണ് റിമോട്ട് വർക്കർ ഗ്രാന്റ് പ്രോഗ്രാം അപേക്ഷകർക്ക് രണ്ട് വർഷത്തേക്ക് 10,000 ഡോളർ (ഏകദേശം 7.4 ലക്ഷം രൂപ) വാഗ്ദാനം ചെയ്യുന്നത്. 2018 മുതലാണ് ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിച്ചത്. അലാസ്കയിലും ഇത്തരമൊരു വാഗ്ദാനമുണ്ട്. കുറഞ്ഞത് ഒരു വർഷമെങ്കിലും ഇവിടെ താമസിക്കുന്നവർക്ക് പ്രതിവർഷം ഏകദേശം $2,072 (ഏകദേശം 1.5 ലക്ഷം രൂപ) ആണ് വാഗ്ദാനം. ആളുകളെ ഈ നഗരങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഇക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത് സിസ്വർലന്‍ഡിലെ ആല്‍ബിനന്‍ നഗരമാണ്. അതിമനോഹരമായ ആൽബിനൻ പട്ടണത്തിൽ ഏകദേശം 240 ആളുകളാണുള്ളത്. ഇവിടെ താമസിക്കാനെത്തുന്നവർക്ക് നിരവധി ഓഫറുകളാണുള്ളത്. നിങ്ങൾ 45 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ 25000 സ്വിസ് ഫ്രാങ്ക് ലഭിക്കും. അതായത് ഏകദേശം 20 ലക്ഷം രൂപ. നിങ്ങള്‍ വിവാഹിതരാണെങ്കില്‍ 45000 മുതല്‍ 50000 വരെ സ്വിസ് ഫ്രാങ്ക് (40 ലക്ഷം രൂപ) ലഭിക്കും. നിങ്ങളുടെ കൂടെ കുട്ടികൾ ഉണ്ടെങ്കില്‍ 8 ലക്ഷം രൂപ അധികമായി ലഭിക്കും. വെറുതെ ലഭിക്കില്ല, പത്ത് വർഷമെങ്കിലും മിനിമം ഇവിടെ താമസിക്കുന്നവർക്കാണ് ഈ പണം ലഭിക്കുക.

Also Read:2022 ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു: ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ

അടുത്തത് സ്പെയിനിലെ പോംഗ, അസ്റ്റൂറിയാസ് ആണ്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഈ ചെറിയ ഗ്രാമത്തിൽ ഏകദേശം 1,000 ജനസംഖ്യയാണുള്ളത്. ഇവിടേക്ക് താമസം മാറുന്ന ഓരോ യുവ ദമ്പതികൾക്കും പ്രാദേശിക അധികാരികൾ 3000 യൂറോ (ഏകദേശം 1.5 ലക്ഷം രൂപ) വാഗ്ദാനം ചെയ്യുന്നു. പട്ടണത്തിൽ ജനിക്കുന്ന ഓരോ കുട്ടിക്കും 3,000 യൂറോ ലഭിക്കും, അതായത് നിങ്ങൾക്ക് 6,000 യൂറോ (ഏകദേശം 5 ലക്ഷം രൂപ) ലഭിക്കും. ജനസംഖ്യ വർധിപ്പിക്കുക എന്നത് തന്നെയാണ് ഇവരുടെയും ലക്ഷ്യം.

ഇക്കൂട്ടത്തിൽ നയാഗ്രയുമുണ്ട്. മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നയാഗ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നയാഗ്രാ എന്ന പട്ടണത്തിലെ അവസ്ഥയും മുകളിൽ പറഞ്ഞത് പോലെ തന്നെ. ഏകദേശം 50,000 ആളുകൾ മാത്രമാണ് ഇവിടെയുള്ളത്. ഡൗൺടൗൺ ഹൗസിംഗ് ഇൻസെന്റീവ് പ്രോഗ്രാമിന് കീഴിൽ യുവ വിദ്യാർത്ഥികൾക്ക് 2 വർഷം ഈ മേഖലയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്താൽ ഏകദേശം 7,000 ഡോളർ (ഏകദേശം 5.2 ലക്ഷം രൂപ) വാഗ്ദാനം ചെയ്യുന്നു. 2 വർഷമെങ്കിലും ഇവിടെ താമസിച്ചിരിക്കണം എന്ന ഉടമ്പടിയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button