PathanamthittaKottayamLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മിനി ലോ​റി​യി​ൽ ഇ​ടി​ച്ച് അപകടം : ഒരാൾക്ക് പരിക്ക്

മ​ണ​ർ​കാ​ട് ഐ​രാ​റ്റു​ന​ട​യി​ൽ കെ​കെ റോ​ഡി​ൽ ഇ​ന്ന​ലെ രാ​ത്രി 9.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

മ​ണ​ർ​കാ​ട്: സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മി​നി ലോ​റി​യി​ൽ ഇ​ടി​ച്ച് ലോ​റി മ​റി​ഞ്ഞതിനെ തുടർന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. മ​ണ​ർ​കാ​ട് ഐ​രാ​റ്റു​ന​ട​യി​ൽ കെ​കെ റോ​ഡി​ൽ ഇ​ന്ന​ലെ രാ​ത്രി 9.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ മി​നി​ലോ​റി​യി​ൽ ഉ​ണ്ടാ​യിരു​ന്ന സു​രേ​ഷ് എ​ന്ന​യാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ മ​ണ​ർ​കാടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തുടർ ചികിത്സയ്ക്കായി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കേറ്റിട്ടി​ല്ല.

Read Also : യു.എസ് സൈന്യം അഫ്ഗാനിലുപേക്ഷിച്ച ആയുധങ്ങൾ കശ്മീർ ഭീകരർക്കു വിറ്റ് താലിബാൻ : വീഡിയോ പുറത്ത്

കോ​ട്ട​യ​ത്ത് നി​ന്നും പാ​മ്പാടി​ക്കു പോ​കു​ക​യാ​യി​രു​ന്ന സെ​ന്‍റ് മേ​രീ​സ് പൈ​ലി​ത്താ​നം ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഐ​രാ​റ്റു​ന​ട​യി​ലെ അ​പ​ക​ട വ​ള​വി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ലോ​ഡു​മാ​യി എ​ത്തി​യ ലോ​റി​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് ഇ​ടിച്ചാണ് അപകടമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button