Latest NewsInternational

യെമനിലെ ജയിലിൽ വ്യോമാക്രമണം : 200 പേർ കൊല്ലപ്പെട്ടു, 130-ലധികം പേർക്ക് പരിക്ക്

സന: യമനിൽ ഹൂതി വിമതർ നടത്തുന്ന ജയിൽ നേരെയുണ്ടായ കനത്ത വ്യോമാക്രമണത്തിൽ 200ലധികം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. വിമതരുടെ ശക്തികേന്ദ്രമായ സനയിലെ ജയിലിനു നേരെയാണ് വ്യോമാക്രമണം ഉണ്ടായത്.

സൗദി അറേബ്യ നേതൃത്വം വഹിക്കുന്ന സഖ്യസേനയുടെ യുദ്ധവിമാനങ്ങളാണ് ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ, ടെലികമ്മ്യൂണിക്കേഷൻ സംവിധാനം തകർന്നതോടെ, യെമനിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ രാജ്യവ്യാപകമായി മുടങ്ങി. മരണസംഖ്യ 70 ആണെന്നും, 130 ലധികം പേർക്ക് പരിക്കുണ്ടെന്നും ഒറ്റപ്പെട്ട റിപ്പോർട്ടുകളുണ്ട്.

 

യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയിൽ, ഹൂതികൾ തിങ്കളാഴ്ച ഡ്രോൺ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ പ്രകോപിതരായാണ് സൗദിയും യു.എ.ഇയും ഉൾപ്പെടുന്ന സഖ്യസേന യെമനിൽ വ്യോമാക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button