Latest NewsIndia

‘അധികാരമുണ്ടായിരുന്നെങ്കിൽ,ഞാൻ ആദ്യം നിർത്തിക്കുക മതംമാറ്റ പരിപാടിയാണ്!’: ഗാന്ധിജിയെ ഉദ്ധരിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ, സ്കൂളിൽ വച്ച് മതംമാറ്റ ലോബികളുടെ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിൽ രൂക്ഷ പ്രതിഷേധവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ.

‘എനിക്ക് ഭരണം ലഭിച്ചാൽ നിയമനിർമ്മാണത്തിന് അധികാരം ലഭിച്ചാൽ, ഞാൻ ആദ്യം നിർത്തിക്കുക ഈ മതംമാറ്റുന്ന പരിപാടിയാണ്’ എന്ന മഹാത്മ ഗാന്ധിയുടെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ് അണ്ണാമലൈ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പീഡിപ്പിക്കുന്നുവെന്ന ആ പെൺകുട്ടിയുടെ മൊഴി, ലോകം മുഴുവൻ കണ്ടതാണ്. പക്ഷേ, തമിഴ്നാട് സർക്കാർ ഈ കേസിനെ മതംമാറ്റമില്ലെന്ന മുൻവിധിയോടെയാണ് സമീപിച്ചത്. ഇതൊരു സാധാരണ ആത്മഹത്യ മാത്രമാണെന്നും അവർ വിധിയെഴുതി.’ ക്ഷുഭിതനായ അണ്ണാമലൈ പൊട്ടിത്തെറിച്ചു. താൻ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ അദ്ദേഹം ട്വീറ്റിനോടൊപ്പം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

പീഡനത്തിൽ മനംനൊന്ത് ജനുവരി 9 ആം തീയതിയാണ് പെൺകുട്ടി കീടനാശിനി കഴിച്ചത്. പത്തു ദിവസത്തിനു ശേഷം, ബുധനാഴ്ച കുട്ടി മരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടിയെ മതം മാറാൻ സ്കൂളധികൃതർ ഒരുപാട് നിർബന്ധിച്ചിരുന്നു. ദിവസവും മുറികൾ അടിച്ചു വാരിക്കുക, ഭീഷണിപ്പെടുത്തി ടോയ്ലറ്റ് കഴുകിക്കുക, തുടങ്ങി ശാരീരികവും മാനസികവുമായ എല്ലാ രീതിയിലും കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിരുന്നു.

പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ പോലീസുകാർ തിരക്കുകൂട്ടിയെങ്കിലും, മാതാപിതാക്കൾ സമ്മതിച്ചിട്ടില്ല. വിദ്യാർഥിനിക്ക് നീതി ലഭിക്കണമെന്നും, സ്കൂൾ അഡ്മിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി തഞ്ചാവൂരിൽ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button