Latest NewsNewsIndia

പ്രശാന്ത് കിഷോറിനെ കോൺഗ്രസിൽ ചേർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി : രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അദ്ദേഹത്തെ കോൺഗ്രസിൽ ചേർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും, എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ലെന്നും പ്രിയങ്ക ഗാന്ധി വെളിപ്പെടുത്തി. ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം പറഞ്ഞത്.

‘ഒന്നിലധികം കാരണങ്ങളാലാണ് അത് വിജയിക്കാതെ പോയത്. ചില തടസ്സങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി, ചിലത് ഞങ്ങളുടെ ഭാഗത്ത് നിന്നും. അതിനെ കുറിച്ച് കൂടുതൽ വിശദമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പല വിഷയങ്ങളിലും യോജിച്ച് പോകാൻ കഴിയുമായിരുന്നില്ല. ഒന്നിച്ച് മുന്നോട്ട് പോകാനുള്ള സാധ്യതകളെ അത് തടസ്സപ്പെടുത്തി. അദ്ദേഹം ഞങ്ങളോടൊപ്പം വേണമെന്ന് തന്നെ ആഗ്രഹിച്ചിരുന്നു. പുറത്ത് നിന്ന് ഒരാളെ കൊണ്ടുവരാൻ സാധിക്കില്ലെന്ന ആരോപണങ്ങൾ ശരിയല്ല. അങ്ങനെയാണെങ്കിൽ ഞങ്ങൾ തമ്മിൽ ഇത്രയധികം ചർച്ചകൾ നടത്തുമായിരുന്നില്ല’- പ്രിയങ്ക പറഞ്ഞു.

Read Also  :  ക​ഞ്ചാ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽപ്പ​ന്ന​ങ്ങ​ളുമായി മൂന്നുപേർ പി​ടിയിൽ

കഴിഞ്ഞ വർഷം കോൺഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോർ നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുകയാണെന്ന വ്യാപകമായ പ്രചാരണവും ഉണ്ടായിരുന്നു. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രശാന്ത് കിഷോറിനെ കോൺഗ്രസിലെത്തിക്കാൻ നേതാക്കൾ തീരുമാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button