Latest NewsNewsIndia

കാണാതായ നാലുവയസ്സുകാരനെ അയൽവാസിയുടെ അലമാരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നാഗർകോവിൽ: കാണാതായ നാലുവയസ്സുകാരനെ അയൽവാസിയുടെ അലമാരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാറശ്ശാലക്ക് അടുത്ത് നാഗര്‍കോവിലിലാണ് സംഭവം. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന്‍ ജോഗന്‍ റിഷി ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

Also Read:ഒമിക്രോൺ നിയന്ത്രണങ്ങൾ കർശനമാക്കി ; പിന്നാലെ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ

വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന നാലു വയസ്സുകാരൻ ജോഗന്‍ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണാതാകുന്നത്ത്. ബന്ധുക്കളുള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനാവാത്തതിനെത്തുടര്‍ന്നാണ് അമ്മ സഹായ സില്‍ജ അടുത്തുള്ള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാൽ ഇതിനിടെയാണ് സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയ്ക്കെതിരെ സംശയം ഉയരുന്നത്. തുടർന്ന് നാട്ടുകാര്‍ കൂട്ടമായി എത്തിയ ശേഷം ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയില്‍ കാണാതായ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്നു.

shortlink

Related Articles

Post Your Comments


Back to top button