Latest NewsNewsIndia

ഞങ്ങൾ ഭരണമെങ്ങാൻ പിടിച്ചാൽ പിന്നെ യുപിയില്‍ ഇനിമുതൽ ഒന്നല്ല രണ്ട് മുഖ്യമന്ത്രിമാർ: അസദുദ്ദീന്‍ ഒവൈസിയുടെ വാഗ്ദാനം

ലഖ്‌നോ: യു പി യിൽ ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രിമാരെ നിയോഗിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ പുതിയ വാഗ്ദാനം. രണ്ട് മുഖ്യമന്ത്രിമാർക്ക് പുറമെ മൂന്ന് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കുമെന്നും ഒവൈസി പറഞ്ഞു.

Also Read:അസുഖം വരുമ്പോള്‍ കൂടെയുണ്ടെന്ന് പറയുന്നവരാണ് മലയാളികള്‍, സുധാകരന് മനുഷ്യഹൃദയമില്ലെന്ന് വി. ശിവന്‍കുട്ടി

‘രണ്ട് മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിന്നാക്ക സമുദായത്തില്‍ നിന്നും ഒരാള്‍ ദളിത് വിഭാഗത്തില്‍ നിന്നും ആയിരിക്കും. ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍ മുസ്ലീം സമുദായത്തില്‍ നിന്നാകും. മുന്നണിയുടെ വാതില്‍ ഏത് പാര്‍ട്ടിക്ക് മുന്‍പിലും തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും അതിന്റെ ഭാഗമാകാം’, ഒവൈസി പറഞ്ഞു.

അതേസമയം, യു പി യിൽ മത്സരിച്ചാണ് കോൺഗ്രസും മറ്റു പാർട്ടികളും വാഗ്ദാനങ്ങൾ നൽകുന്നത്. ഉവൈസിയ്ക്ക് മറുപടിയായി കോൺഗ്രസ്‌ പുതുതായി എന്ത് വാഗ്ദാനമായിരിക്കാം പ്രഖ്യാപിക്കുന്നതെന്ന് തുടങ്ങുന്ന ചർച്ചകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button