Latest NewsKeralaNews

റിപ്പബ്ലിക് ദിനാഘോഷം: വിദ്യാർത്ഥികൾക്ക് ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

കോഴിക്കോട് : റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴിക്കോട് ജില്ലയിലെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിഭാഗം വിദ്യാർത്ഥികൾക്ക് ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ‘ഭാവി ഇന്ത്യ എൻ്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ യു.പി. വിഭാഗത്തിന് പോസ്റ്റർ രചന, ഹൈസ്കൂൾ വിഭാഗത്തിന് കവിതാ രചന, ഹയർ സെക്കണ്ടറി വിഭാഗത്തിന് ഉപന്യാസ രചന, കോളേജ് വിഭാഗത്തിന് പ്രസംഗം മത്സരങ്ങളാണ് നടത്തുന്നത്.

Read Also  :  സാങ്കേതിക സർവ്വകലാശാല: ഭൂമി ഏറ്റെടുക്കലിൽ അവ്യക്തത തുടരുന്നു, സ്ഥലയുടമകൾക്ക് ആശങ്ക

എ3 പേപ്പറില്‍ ആക്രിലിക്/ വാട്ടര്‍കളര്‍ ഉപയോഗിച്ചാണ് പോസ്റ്റർ രചന നടത്തേണ്ടത്. ഡിജിറ്റലായി വരച്ച ചിത്രങ്ങള്‍ സ്വീകരിക്കില്ല. കവിത ഒരു എ 4 പേപ്പറും ഉപന്യാസം മൂന്നൂറു വാക്കും കവിയരുത്. പ്രസംഗത്തിൻ്റെ ദൈർഘ്യം പരമാവധി മൂന്ന് മിനിറ്റ്. പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് സഹിതം രചനകളും പ്രസംഗ വീഡിയോയും [email protected] എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കണം. മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. അവസാന തീയതി ജനുവരി 26. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0495 2370225 എന്ന നമ്പറിൽ വിളിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button