KannurKeralaNattuvarthaLatest NewsNewsCrime

ഭാര്യയും കുട്ടികളുമുള്ള കാര്യം മറച്ചുവെച്ചു, 15 കാരിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് പീഡിപ്പിച്ചു: 35കാരനായ റിയാസ് അറസ്റ്റിൽ

കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. 15 കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട റിയാസ് വശീകരിച്ച് ലോഡ്ജ്മുറിയിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കണ്ണൂരിൽ നിന്നാണ് പ്രതിയായ റിയാസിനെ കസ്റ്റഡിയിലെടുത്തതെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ വിദ്യാർഥിനിയാണ് 35 വയസ്സുകാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും പെൺകുട്ടി സ്‌കൂളിലെത്താൻ വൈകി. ഇത് ശ്രദ്ധയിൽ പെട്ട സ്‌കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. റിയാസിനെതിരെ പെൺകുട്ടി പരാതി നൽകി.

Also Read:ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കൂ: ആരോ​ഗ്യഗുണങ്ങൾ നിരവധി..!

പെൺകുട്ടിയെ ഈരാറ്റുപേട്ടയിലെ ലോഡ്ജിലെത്തി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്‌കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. ലൈംഗികമായി ചൂഷണം ചെയ്ത ശേഷം പെൺകുട്ടിയെ സ്കൂളിനടുത്ത് ഇറക്കി വിട്ടു. പ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button