KeralaLatest NewsNewsIndia

കാപ്പന്റെ കാര്യത്തിൽ മുഖ്യൻ ഇടപെടണം: ആവശ്യവുമായി കാപ്പൻ കുടുംബ സംഗമം

മലപ്പുറം: സിദ്ധിഖ് കാപ്പനെ മോചിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യവുമായി കാപ്പൻ കുടുംബ സംഗമം. അകാരണമായി യുപി പോലിസ് തുറങ്കല്‍ അടച്ച സിദ്ദിഖ് കാപ്പനെ വിട്ടയക്കാന്‍ ഇടപെടണമെന്ന് വേങ്ങര തറയട്ടാന്‍ എ കെ മാന്‍ ഷാന്‍ ഓഡിറ്റേറിയത്തില്‍ ചേര്‍ന്ന കുടുംബ കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രിയോട് ആവശ്യപെട്ടു.

Also Read:ഈ വാതിൽ തുറന്നു തന്നെ കിടക്കും, ബിജെപി ഒഴിച്ച് ആർക്കും വരാം: പ്രിയങ്ക ഗാന്ധി

ഹാഥ്‌റസ് കൂട്ടബലാത്സംഗ കേസ് റിര്‍പ്പോട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പൻ അറസ്റ്റിലാകുന്നത്. തുടർന്ന് രാജ്യദ്യോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുകയായിരുന്നു. സിദ്ധിഖ് കാപ്പന്‍റെ മോചനത്തിന് മുഖ്യമന്ത്രി അടിയന്തിരമായി ഇപെടണമെന്ന് കാപ്പന്‍റെ ഭാര്യ റെയ്ഹാനത്ത് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവമായതിനാല്‍ ഇടപെടാനാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വെള്ളാപ്പള്ളി നടേശന്‍റെ മകന്‍ ജയിലിലായപ്പോള്‍ ഇന്ത്യക്ക് പുറത്തായിട്ടുപോലും സമ്മര്‍ദ്ദം ചെലുത്തി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് സിദ്ധിഖ് കാപ്പന്‍റെ കാര്യത്തില്‍ അത് ചെയ്യുന്നില്ല എന്നും ഭാര്യ റെയ്ഹാനത്ത് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button