COVID 19KollamAlappuzhaKeralaNattuvarthaNews

വിനോദ് എന്ന പേരാണ് അയാളെ സംഘിയാക്കിയത്, ഇസ്ലാം വിരുദ്ധനാക്കിയത്, ഇപ്പോൾ വേട്ടയാടപ്പെടുന്നത് ഭൂരിപക്ഷമാണ്: അഞ്ജു പാർവതി

തിരുവനന്തപുരം: ഓച്ചിറ എസ് ഐ വിനോദിതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് അഞ്ജു പാർവതി. ഇന്ന് ഏത് വിഷയവും വൈറലാകാനും ആളികത്തിക്കാനും ഏറ്റവും എളുപ്പം അതിൽ മതം തിരുകി കയറ്റുമ്പോഴാണെന്ന് അഞ്ജു പാർവതി പറഞ്ഞു. ഓച്ചിറയിലെ പോലീസ് ഓഫീസർക്കെതിരെയുളള പർദ്ദ ആരോപണം അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും, രാഷ്ട്രീയ ലാഭത്തിനു വേണ്ടിയോ ഇതരമതങ്ങളോടുള്ള അസഹിഷ്ണുത മൂലമോ ഇല്ലാത്ത ഇസ്ലാമിക വിരുദ്ധത ഉണ്ടെന്ന് വരുത്തി തീർക്കുന്നത് സമൂഹത്തിൽ കലാപം ഉണ്ടാക്കാനുള്ള പ്രതൃക്ഷ ശ്രമം തന്നെയാണെന്ന് അഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

Also Read:കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് സഹായിക്കും: സൗദി ആരോഗ്യ മന്ത്രാലയം

‘തൊട്ടതിനും പിടിച്ചതിനുമെല്ലാം ന്യൂനപക്ഷത്തെ കൊല്ലുന്നെ എന്ന ഇരവാദ കരച്ചില്‍ ഈ സമുദായത്തിന് തന്നെയാണ് തിരിച്ചടിയാകാന്‍ പോകുന്നത്. അഫ്സൽ ഇട്ട പോസ്റ്റിനൊപ്പം ഉള്ള വീഡിയോയിൽ ഈ വസ്ത്രമാണോ നിങ്ങളുടെ പ്രശ്നമെന്ന് ആ ഉമ്മയാണ് പോലീസുകാരോട് ആവർത്തിച്ചാവർത്തിച്ചു ചോദിക്കുന്നത്. അവർ അങ്ങോട്ട് ചോദിച്ചതല്ലാതെ പോലീസുകാർ പറഞ്ഞതല്ല ആ വസ്ത്രധാരണ പരാമർശം. ഇനി പോസ്റ്റിലെ കാര്യങ്ങൾ’- ഫേസ്ബുക് കുറിപ്പിൽ അഞ്ജു പാർവതി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

മതം എന്ന ‘വിഷ’ ത്തെ സമർത്ഥമായ trump card ആക്കി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന പ്രവണത അടുത്ത കാലത്തായി വളരെ കൂടുതലാണ്. ഇന്ന് ഏത് വിഷയവും വൈറലാകാനും ആളികത്തിക്കാനും ഏറ്റവും എളുപ്പം അതിൽ മതം തിരുകി കയറ്റുമ്പോഴാണ് . ഓച്ചിറയിലെ പോലീസ് ഓഫീസർക്കെതിരെയുളള പർദ്ദ ആരോപണം അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയോ ഇതരമതങ്ങളോടുള്ള അസഹിഷ്ണുത മൂലമോ ഇല്ലാത്ത ഇസ്ലാമിക വിരുദ്ധത ഉണ്ടെന്ന് വരുത്തി തീർക്കുന്നത് സമൂഹത്തിൽ കലാപം ഉണ്ടാക്കാനുള്ള പ്രതൃക്ഷ ശ്രമം തന്നെയാണ്.

തൊട്ടതിനും പിടിച്ചതിനുമെല്ലാം ന്യൂനപക്ഷത്തെ കൊല്ലുന്നെ എന്ന ഇരവാദ കരച്ചില്‍ ഈ സമുദായത്തിന് തന്നെയാണ് തിരിച്ചടിയാകാന്‍ പോകുന്നത്. അഫ്സൽ ഇട്ട പോസ്റ്റിനൊപ്പം ഉള്ള വീഡിയോയിൽ ഈ വസ്ത്രമാണോ നിങ്ങളുടെ പ്രശ്നമെന്ന് ആ ഉമ്മയാണ് പോലീസുകാരോട് ആവർത്തിച്ചാവർത്തിച്ചു ചോദിക്കുന്നത്. അവർ അങ്ങോട്ട് ചോദിച്ചതല്ലാതെ പോലീസുകാർ പറഞ്ഞതല്ല ആ വസ്ത്രധാരണ പരാമർശം. ഇനി പോസ്റ്റിലെ കാര്യങ്ങൾ. കായംകുളത്ത് പഠിക്കുന്ന അനിയത്തിയെ ഹോസ്റ്റലിൽ നിന്നും വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടു വരുവാൻ ലോക്ഡൗൺ ദിനത്തിൽ കുടുംബസമേതം ( കൊച്ചുകുട്ടി ഉൾപ്പെടെ ) പോകുമ്പോൾ അത് പ്രോട്ടോക്കോൾ ലംഘിക്കൽ തന്നെയാണ്. അതിനു മുന്നേ പോസ്റ്റിൽ പറയുന്നുണ്ട് MSM കോളേജ് അടച്ചുവെന്ന് ? പക്ഷേ കോളേജ് അടച്ചിട്ടില്ലല്ലോ. പോസ്റ്റിൽ പറയുന്നു ഞങ്ങൾ 70 കിലോമീറ്റർ ദൂരം വന്നപ്പോഴും 7 സ്ഥലത്ത് വച്ച് പോലീസുകാർ തടഞ്ഞുവെന്നും രേഖകൾ കാണിച്ചപ്പോൾ യാത്രക്ക് അനുമതി നൽകിയെന്നും. അത് ശരിയായിരിക്കും. കാരണം ആ ഇടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ആ സത്യവാങ്ങ്‌മൂലം അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം അവർക്കറിയില്ല കായംകുളം MSM കോളേജ് കാമ്പസ് ഇലക്ഷൻ കഴിഞ്ഞേ അടയ്ക്കുകയുള്ളുവെന്ന്. അതു കാരണം അഫ്സൽ പറഞ്ഞ കോളേജ് അടച്ചുവെന്ന നുണ അവർ വിശ്വസിച്ചു.

കോളേജിന്റെ 5 കിലോമീറ്റർ മാത്രം ദൂരെ വച്ചാണ് ഓച്ചിറ പോലീസ് സ്റ്റേഷനിലെ വിനോദ് എന്ന ഓഫീസർ അവരെ തടയുന്നത് എന്നാണ് പോസ്റ്റിൽ. തന്റെ സ്റ്റേഷൻ പരിധിയിലെ M.S.M കോളെജ് അടച്ചിട്ടില്ലെന്നും അവിടെ തിരഞ്ഞെടുപ്പ് ആണെന്നും അത് കഴിഞ്ഞിട്ടേ കോളേജ് അടക്കൂവെന്നും അറിയുന്ന ഓച്ചിറ പോലീസ് സ്റ്റേഷൻ ഓഫീസർ വിനോദ് അവരെ ചോദ്യം ചെയ്തു. നുണ പറയുന്നുവെന്ന് തോന്നിയ അദ്ദേഹം അവരോട് തിരിച്ചു പോകാൻ പറഞ്ഞു. അതിലെന്താണ് തെറ്റ്? വാസ്തവത്തിൽ ആരോപണം ഉന്നയിച്ച വ്യക്തികൾ തങ്ങളുടെ രാഷ്ട്രീയബന്ധത്തിന്റെ ധൈര്യത്തിൽ പോലീസുമായി രൂക്ഷമായ വാക്കുതർക്കം ഉണ്ടാക്കി കാണും .അതിന്റെ ദേഷ്യത്തിൽ പോലീസ് ഓഫീസർ അവരെ തടഞ്ഞുവെച്ചതാവും. അതിനപ്പുറം അവിടെ മതത്തിനും പർദ്ദക്കും ഒക്കെ എന്താണ് സ്ഥാനം ? പർദ്ദയിടാത്ത ഒരു സ്ത്രീയാണ് ഇന്ന് അവിടെ ഈ സ്ഥാനത്തെങ്കിൽ ഇത് തന്നെയല്ലേ സംഭവിക്കുക ? കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് പഴം വാങ്ങാൻ പുറത്തിറങ്ങിയവർ വരെ അകത്തായതല്ലേ ? അന്നൊന്നും മതം പൊക്കിക്കൊണ്ട് ആരും വന്നില്ലല്ലോ.

അഫ്സൽ ഇട്ട വീഡിയോയിൽ ഒന്നിലും പോലീസുകാർ കയർത്തു സംസാരിക്കുന്നതായി കാണുന്നില്ല. പർദ്ദ വിഷയം ആവർത്തിച്ച് ആ സ്ത്രീ പറയുന്നുമുണ്ട്. മാത്രവുമല്ല ആ വീഡിയോയിൽ വരുന്ന വണ്ടികളെയൊക്കെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുന്നതും കാണാം. പോസ്റ്റ് വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും ഇത് കെട്ടിച്ചമച്ച ഒരാരോപണം മാത്രമാണെന്ന്. മതം വച്ച് കളിക്കുന്ന ഒന്നാന്തരം ഇരവാദം . പേര് നോക്കി ഒരാളെ സംഘി ചാപ്പ നൽകുന്ന ചീപ്പ് politricks. ആ അരി ഇനി ഒട്ടും വേവില്ല അഫ്സലേ. ഫേക്ക് ഇസ്ലാം വിരുദ്ധത മതവിശ്വാസികളും മുസ്ലിം സംഘടനകളും പണ്ഡിതന്മാരും ജാഗ്രതയോടെ എതിർത്ത്‌ തോൽപ്പിക്കേണ്ട ഒരു വിഷയമാണ്. നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരെ തടഞ്ഞ് തിരിച്ചയക്കാൻ ശ്രമിച്ച ഒരു പോലീസ് ഓഫീസർക്ക് നേരെ മത പ്രചാരണം നടത്തിയത് കുറ്റകരമാണ്.

ഇന്നത്തെ സംഭവത്തിലെ യഥാർത്ഥ ഇര ആ പോലീസ് ഉദ്യോഗസ്ഥനാണ്. വിനോദ് എന്ന ഹൈന്ദവ പേര് ഒന്നുകൊണ്ട് മാത്രമാണ് അയാളെ സംഘിയാക്കി, ഇസ്ലാം വിരുദ്ധനാക്കി അഡ്രസ്സ് ചെയ്തത്. ഇവിടെ ഇപ്പോൾ ശരിക്കും വേട്ടയാടപ്പെടുന്നത് ഭൂരിപക്ഷ സമുദായമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button