KeralaNattuvarthaLatest NewsNews

ആവശ്യമില്ലാത്തിടത്തും അറ്റക്കുറ്റപ്പണി, വച്ചു പൊറുപ്പിക്കില്ല, നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ച് മന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാന്‍ പ്രത്യേക ടീമിനെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് മന്ത്രിയുടെ നടപടി.

Also Read:സ്ത്രീകള്‍ക്ക് തുല്യത ലഭിക്കാൻ ഒരുപാട് ദൂരം പോകണമെന്ന് മുഖ്യൻ: സഖാവ് മറന്നു, വാളയാർ, പാലത്തായി, ഓർമ്മിപ്പിച്ച് വിമർശകർ

‘കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ണ്ണ തോതില്‍ പുനരാരംഭിച്ചത്. ഇതിന്‍റെ ഭാഗമായി റോഡുകളിലെ അറ്റകുറ്റപ്പണികള്‍ കാര്യമായി പുരോഗമിക്കുകയാണ്. എന്നാല്‍ ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് പരിശോധന നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു’, മന്ത്രി പറഞ്ഞു.

‘ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാന്‍ ഒരു‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്താന്‍‌ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ ഈ ടീമിന്‍റെ നിരീക്ഷണത്തിലായിരിക്കും’, മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button