Latest NewsNewsIndia

76 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിമാനം സംബന്ധിച്ച ദുരൂഹത നീങ്ങുന്നു : ഹിമാലയത്തില്‍ നിന്ന് പുതിയ വിവരം

ന്യൂഡല്‍ഹി: രണ്ടാം ലോക മഹായുദ്ധ സമയത്ത് കാണാതായ അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഹിമാലയന്‍ മലനിരകളില്‍ നിന്നും കണ്ടെത്തി. 77 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍. 1945ല്‍ ചൈനയിലെ കുന്‍മിംഗില്‍ നിന്നും പുറപ്പെട്ട സി-46 ട്രാന്‍ സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് വിമാനമാണിത്. 13 യാത്രക്കാരാണ് അന്ന് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

Read Also : മൂന്ന് മാസം തുടർച്ചയായി ടിനി ടോമിനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു: 10 മിനിറ്റിൽ പ്രതിയെ പിടികൂടി പോലീസ്

അരുണാചല്‍ പ്രദേശില്‍ വെച്ചാണ് വിമാനം കാണാതായത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നായിരുന്നു സൂചന. എന്നാല്‍ അതിന് ശേഷം ആരും ഈ വിമാനത്തെ കുറിച്ചോ വിമാനത്തിലെ യാത്രികരെക്കുറിച്ചോ കേട്ടിട്ടില്ല. അന്ന് വിമാനത്തില്‍ യാത്രചെയ്ത ഒരാളുടെ മകന്റെ ആവശ്യപ്രകാരമാണ് വിമാനത്തെ തേടി അന്വേഷണം ആരംഭിച്ചത്.

യുഎസിലെ ക്ലേട്ടണ്‍ കുഹ്ലെസ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞ് മൂടിയ ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും ഇവര്‍ക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടി. യന്ത്രഭാഗങ്ങളിലെ നമ്പര്‍ പരിശോധിച്ചാണ് ഇവര്‍ വിമാനം തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button