Latest NewsKeralaNews

പാലക്കാട് യുവമോര്‍ച്ച പ്രാദേശിക നേതാവ് കുളത്തില്‍ മരിച്ചനിലയില്‍

പാലക്കാട് : കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്പാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപി(33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Read Also : ബിജെപിയുമായുള്ള സഖ്യത്തില്‍ ശിവസേനയുടെ 25 വര്‍ഷം പാഴായി: ഉദ്ധവ് താക്കറെ

ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതല്‍ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ക്ഷേത്ര കുളത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഏറെക്കാലമായി യുവമോര്‍ച്ചയുടെ സജീവ പ്രവർത്തകനായിരുന്നു സന്ദീപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button