ThiruvananthapuramNattuvarthaLatest NewsKeralaNews

വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയിൽ: ആൺ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപിക (29)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗോപികയുടെ സുഹൃത്ത് പൂവാർ സ്വദേശി വിഷ്ണുവിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആൺ സുഹൃത്ത് വിഷ്ണുവിന്‍റെയും ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button