KeralaLatest NewsNews

ആലപ്പുഴയിൽ പോലീസും നാട്ടുകാരും തമ്മിൽ വൻ സംഘർഷം: നിരവധി പേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ : നീർക്കുന്നം മാധവമുക്ക് തീരത്ത് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം. നാല്  പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഹോംഗാർഡ് പീറ്റർ, പ്രദേശവാസി രോഹിണി എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശത്തെ സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയ രണ്ട്  യുവാക്കളെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പുന്നപ്ര ഇൻസ്പെക്ടർ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാർ അരമണിക്കൂറോളം പോലീസ് ജീപ്പ് തടഞ്ഞുവെച്ചു. ജീപ്പിനുനേരെ കല്ലേറുമുണ്ടായി.

Read Also  :  വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്!

ഇൻസ്പെക്ടറെക്കൂടാതെ നാലു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതൽ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. എട്ടുപേരെ സംഭവസ്ഥത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button