COVID 19Latest NewsKeralaNattuvarthaNews

ബാറുകൾ തുറക്കാം, മാളുകൾ തുറക്കാം തിയേറ്ററുകൾക്ക് മാത്രം പൂട്ട്: തീ​യ​റ്റ​ര്‍ ഉട​മ​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍

കൊച്ചി: സംസ്ഥാനത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ തീ​യ​റ്റ​റു​ക​ള്‍ അ​ട​യ്ക്കണമെന്ന സർക്കാർ നിർദേശത്തെ ചോദ്യം ചെയ്ത് തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യിൽ. സി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചിലും ചോ​ദ്യം ചെ​യ്താ​ണ് സംഘടനകളുടെ ഹർജി.

Also Read:കോണ്‍ഗ്രസിന് കനത്ത തിരിച്ചടി : രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപിയിൽ ചേർന്നു

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ തീ​യ​റ്റ​റു​ക​ള്‍ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണി​ന്‍റെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നും നിലവിൽ നി​ര്‍​ദേശ​മു​ണ്ട്. ഇതിനെതിരെയാണ് ഫിയോക്കിന്റെ ഹർജി.

സംസ്ഥാനത്ത് പലയിടങ്ങളിലും മ​ദ്യ​ശാ​ല​ക​ള്‍ ഉ​ള്‍​പ്പ​ടെ തു​റ​ന്നി​രി​ക്കു​മ്പോഴാണ് തീ​യ​റ്റ​റു​ക​ള്‍ മാത്രം അടയ്ക്കണമെന്ന് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button