COVID 19KeralaLatest NewsEducationNews

3 ദിവസത്തെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം രണ്ടാഴ്ച അടച്ചിടും: മുഖ്യമന്ത്രി

സെറിബ്രൽ പാൾസി, ഓട്ടിസം രോഗികളായ കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യാൻ അനുമതി നൽകും.

തിരുവനന്തപുരം: തുടർച്ചയായ 3 ദിവസങ്ങളിലെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം ക്ലസ്റ്ററായി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. ജില്ലകളിലെ കൊവിഡ് വ്യാപനം നിർണ്ണയിക്കുന്നതിനായി സ്വീകരിച്ച എ.ബി.സി വർഗ്ഗീകരണം നാളെ പ്രാബല്യത്തിൽ വരും.

Also read: വെസ്റ്റിൻഡീസ് പരമ്പര: രോഹിത് ശര്‍മ്മ നായകനായി തിരിച്ചെത്തും, സൂപ്പർ താരം പുറത്തേക്ക്

സെറിബ്രൽ പാൾസി, ഓട്ടിസം രോഗികളായ കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യാൻ അനുമതി നൽകും. സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ ഇടം നേടി. തിരുവനന്തപുരം ജില്ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിപ്പിച്ച് നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

സംസ്ഥാനത്ത് 83 ശതമാനം പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു. എന്നാൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലെ വാക്സിനേഷൻ നിരക്ക് സംസ്ഥാന ശരാശരിക്കും താഴെയാണ്. സംസ്ഥാനം 66 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകി കഴിഞ്ഞു. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ വാക്സിനേഷൻ നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button