KeralaLatest NewsNews

വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എം ശ്രീജിത്തിന് ശൗര്യചക്ര: എട്ട് മലയാളികള്‍ക്ക് ജീവന്‍ രക്ഷാ പതക്ക്

അഞ്ച് പേര്‍ക്ക് സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബേദര്‍ എം ശ്രീജിത്ത് ഉള്‍പ്പടെ പന്ത്രണ്ട് സേന അംഗങ്ങള്‍ക്ക് രാജ്യം ശൗര്യചക്ര നല്‍കി ആദരിക്കും. ടോക്കിയോ ഒളിമ്ബിക്‌സിൽ ജാവലിന്‍ ത്രോയിൽ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടിയ
സുബേദാര്‍ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡല്‍ സമ്മാനിക്കും.

മരണാന്തരബഹുമതിയായി ഒമ്ബത് പേര്‍ക്ക് അടക്കം പന്ത്രണ്ട് ജവാന്മാര്‍ക്ക് ശൗര്യചക്ര സമ്മാനിക്കും. കരസേനയില്‍ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. മറ്റു ആറ് പേര്‍ സിആര്‍പിഎഫ് ജവാന്മാരാണ്.

read also: ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത?: പരിഹാസവുമായി അഡ്വ. എ ജയശങ്കർ

കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിന് രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത്. എം. ശ്രീജിത്തിന് പുറമേ ഹവില്‍ദാര്‍ അനില്‍കുമാര്‍ തോമര്‍, ഹവില്‍ദാര്‍ കാശിറായ് ബമ്മനല്ലി, ഹവില്‍ദാര്‍ പിങ്കു കുമാര്‍, ശിപായി ജസ്വന്ത് കുമാര്‍, റൈഫിള്‍മാര്‍ രാകേഷ് ശര്‍മ്മ എന്നീ സൈനികരേയും ശൗര്യചക്ര നല്‍കി ആദരിക്കും. ദിലീപ് മാലിക്, അനിരുദ്ധ് പ്രതാപ് സിങ്, അജീത് സിങ്, വികാസ് കുമാര്‍, പൂര്‍ണാനന്ദ്, കുല്‍ദീപ് കുമാര്‍ എന്നീ സിആര്‍പിഎഫ് ജവാന്മേരേയും ശൗര്യചക്ര നല്‍കി ആദരിക്കും.

അഞ്ച് പേര്‍ക്ക് സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക്, 14 പേര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്ക്, 29 പേര്‍ക്ക് ജീവന്‍ രക്ഷാ പതക്ക് എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ഫാസ് ബാബു, കൃഷ്ണന്‍ കുണ്ടത്തില്‍, വി. മയൂഖ, മുഹമ്മദ് അദ്നാന്‍ എന്നിവര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്കും. ജോഷി ജോസഫ്, പി. മുരളീധരന്‍, റിജിന്‍ രാജ് തുടങ്ങിയ മൂന്നു മലയാളികൾക്ക് ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം ലഭിച്ചു.

shortlink

Post Your Comments


Back to top button