AlappuzhaKeralaNattuvarthaLatest NewsNews

ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു: രണ്ടുപേർ പിടിയിൽ

ആലപ്പുഴ: കലവൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടിസി സന്തോഷിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം നിലനിന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബിഎംഎസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുരുവി സുരേഷ് ഷണ്മുഖൻ എന്നിവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button