MalappuramKeralaNattuvarthaLatest NewsNews

ലഹരികടത്തിന്റെ ഹബ്ബായി മലപ്പുറം?: വലവിരിച്ച് അന്വേഷണ ഏജൻസികൾ

മലപ്പുറം: കാളികാവിൽ ഒരു കോടി രൂപയിൽ അധികം വില വരുന്ന കോക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കളുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. നിരവധി പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി എക്സൈസ് വ്യക്തമാക്കുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോരൂർ പട്ടണംകുണ്ടിലെ വാടക ക്വാർട്ടേഴ്‌സിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടുവെന്നും അവരും നിരീക്ഷണത്തിലാണെന്നും എക്സൈസ് അറിയിച്ചു.

ബംഗളൂരു ആർടി നഗറിലെ സയിദ് സലാഹുദ്ദീൻ, മലപ്പുറം പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ എന്നിവരാണ് അറസ്റ്റിയിലായിട്ടുള്ളത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്ൻ എന്നിവയും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിവസ്തുക്കൾ കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളുരിൽ നിന്ന് ലഹരി വസ്തുക്കൾ പോരൂരിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് മലയോര മേഖലയിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് എക്സൈസ് വിശദമാക്കി.

‘ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി പകരം ശങ്കരാചാര്യരുടെ പ്രതിമ വച്ചാൽ ഫ്ലോട്ട്‌ ഓകെ ആണത്രേ’: എം വി ജയരാജൻ

കൊക്കയ്ൻ പോലെയുള്ള ലഹരിവസ്തുക്കൾ ആദ്യമായാണ് ഈ മേഖലയിൽ നിന്ന് പിടികൂടുന്നതെന്നും സാധാരണയായി ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. പിടിയിലായവരുടെ ഇടപാടുകാരെ കുറിച്ചും, പ്രതികളുടെ അക്കൗണ്ടുകൾ വഴി നടന്ന പണമിടപാട് കേന്ദ്രീകരിച്ചും, അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ പല ഉന്നതന്മാരും പിടിയിലായാൽ മാത്രമേ ലഹരി കടത്തിന്റെ കണ്ണി പൊട്ടിക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി അന്വേഷണ ഏജൻസികൾ വലവിരിച്ച് കാത്തിരിക്കുകയാണ്.

നിലവിൽ നിരോധിത ലഹരി വസ്തുക്കൾ വിൽപ്പനക്കായി കൈവശം വച്ച വകുപ്പുകൾ മാത്രമാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി.എക്സൈസ് പറയുന്നു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു അന്വേഷണത്തെ ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതീവ രഹസ്യമായാണ് എല്ലാ ഏജൻസികളുടെയും അന്വേഷണവും മറ്റും നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button