UAELatest NewsNewsInternationalGulf

കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കുള്ള ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ

മസ്‌കത്ത്: കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കുള്ള ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ. രാജ്യത്ത് രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്ന വാക്‌സിനെടുക്കാത്ത വ്യക്തികൾക്ക് 14 ദിവസത്തെ ഹോം ക്വാറന്റെയ്ൻ നിർബന്ധമാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും രോഗലക്ഷണങ്ങളില്ലാത്തവർക്കും ഈ നിബന്ധന ബാധകമാണ്.

Read Also: രാത്രി ഏറെ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽക്കുന്നവരും അപകടത്തിൽ

രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്ന വാക്‌സിനെടുത്തിട്ടുള്ള വ്യക്തികൾക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ ജീവിതം സാധാരണ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാം. രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള, വാക്‌സിനെടുത്തിട്ടുള്ള വ്യക്തികൾ രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. ഇവർ രോഗബാധ സ്ഥിരീകരികയാണെങ്കിൽ പത്ത് ദിവസം ക്വാറന്റെയ്‌നിൽ കഴിയണം.

Read Also: ഗര്‍ഭകാലത്ത് ശരീരത്ത് കാണപ്പെടുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ക്ക് പിന്നിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button