KeralaNattuvarthaNews

‘കുത്തുന്ന പശൂമ്പക്ക് നീല കളർ അടിച്ചത് രാഹുൽ ഗാന്ധിയുടെ താല്പര്യത്തിനോ?’: ഛത്തീസ്‌ഗഡിന്റെ ടാബ്ലോയ്ക്ക് ട്രോൾപൂരം

തൃശൂർ: റിപ്പബ്ലിക് ദിന പരേഡിൽ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡ്‌ അവതരിപ്പിച്ച ‘ഗോധൻ ന്യായ്‌ യോജന’ ടാബ്ലോയിൽ പശുവിന് നീല നിറം നൽകിയതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുന്നു. ‘കുത്തുന്ന പശൂമ്പക്ക് നീല കളർ അടിച്ചത് രാഹുൽ ഗാന്ധിയുടെ താല്പര്യത്തിനാണെന്നു കേൾക്കുന്നു’വെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

‘കേരളത്തിലെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് കെ സുധാകരന്റെ നിർദേശപ്രകാരമാണ് പശുവിന് നീല നിറം നൽകിയത്’ എന്നും സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുന്നു. ‘വയനാടൻ പ്രധാനമന്ത്രിയുടെ പട്ടായ യാത്രയെ അനുസ്മരിപ്പിച്ച് നീല നിറം നല്കിയതാണ്’ എന്നും ചിലർ ആരോപിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം : കോടതി വിധി യുക്തി സഹമല്ല, അപ്പില്‍ നല്‍കുമെന്ന് വിഎസ്

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡ്‌ , അവിടത്തെ കോൺഗ്രസ് സർക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതിയായ ഗോധൻ ന്യായ്‌ യോജന ടാബ്ലോ ആണ് അവതരിപ്പിച്ചത് . കുത്തുന്ന പശൂമ്പക്ക് നീല കളർ അടിച്ചത് രാഹുൽ ഗാന്ധിയുടെ താല്പര്യത്തിനാണെന്നു കേൾക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button