Latest NewsNewsInternationalBusiness

രാജ്യത്തെ വിപണി വിഹിതത്തില്‍ ഷവോമിക്ക് കനത്ത നഷ്ടം

ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യം തുടരുന്ന ചൈനീസ് കമ്പനി ഷവോമിക്ക് രാജ്യത്തെ വിപണി വിഹിതത്തില്‍ കനത്ത നഷ്ടം. 2020 ഒന്നാം പാദം മുതലുള്ള കണക്കനുസരിച്ച് എട്ട് ശതമാനമാണ് കമ്പനിക്ക് വിപണി വിഹിതത്തിലുള്ള നഷ്ടം രേഖപ്പെടുത്തുന്നത്. കൗണ്ടര്‍ പോയിന്റ് റിസര്‍ച് പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 29 ശതമാനം വിപണി വിഹിതമാണ് ഷവോമി രേഖപ്പെടുത്തിയത്.

ഇതിനു ശേഷം വിപണി വിഹിതത്തിന്റെ സൂചിക താഴേക്കാണ്. വിപണി വിഹിതത്തില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യന്‍ വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഷവോമിക്ക് സാധിച്ചു. ആഗോള ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ചില ബ്രാന്‍ഡുകള്‍ ചൈനീസ് ചിപ്പ് നിര്‍മാതാക്കളായ യുണിസോകിന്റെ പ്രൊസസര്‍ ചിപ്പുകള്‍ ഉപയോഗിച്ച് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറക്കിയിരുന്നു.

Read Also:- യുവത്വം നിലനിർത്താൻ സഹായിക്കുന്ന പഴവർഗ്ഗങ്ങൾ!

എന്നാല്‍ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ഷവോമിക്ക് ഇതിന് സാധിച്ചില്ല. 2021 ല്‍ പുറത്തിറങ്ങിയ 6000 രൂപയില്‍ താഴെ വിലയുള്ള പത്ത് ഫോണുകളില്‍ രണ്ടും യുണിസോക് പ്രൊസസര്‍ ഉപയോഗിച്ചവയാണെന്ന് ഗവേഷണ സ്ഥാപനമായ ടെക്കാര്‍ക്ക് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button