ThiruvananthapuramKeralaNattuvarthaLatest NewsNews

വീട്ടുകാരെ അതിവിദഗ്ധമായി പറ്റിച്ച് ഇന്‍സ്റ്റഗ്രാം കാമുകനൊപ്പംനാടുവിട്ട പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനി ഒളിച്ചോടിയത്

പാലാ: മേലമ്പാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത് കാമുകനൊപ്പം കണ്ടെത്തി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനി ഒളിച്ചോടിയത്. ഇവർ മണിക്കൂറുകള്‍ക്ക് അകം ആണ് പൊലീസ് പിടിയിലായത്.

വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി രണ്ട് തലയിണകള്‍ ചേർത്ത് വെച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പ് കൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി വീടു വിട്ടത്. തന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് പെണ്‍കുട്ടി നാടു വിട്ടത്. അന്വേഷണത്തില്‍ ഇത് നേരിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലെ സൂചന വെച്ച് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയത്.

Read Also : ‘ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞതില്‍ ഞങ്ങൾക്ക് പങ്കില്ല’ ; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ട്വിറ്റര്‍

ഇന്നലെ രാത്രി 7.30-ഓടെ ഇരുവരെയും കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ ഈരാറ്റുപേട്ടയില്‍ എത്തിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button