Latest NewsKeralaNews

കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പ്: മുന്നറിയിപ്പ് നൽകി വി കെ പ്രശാന്ത്

തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി വി കെ പ്രശാന്ത് എംഎൽഎ. വൈദ്യുതി ബില്ല് അടയ്ക്കാത്തത് കൊണ്ട് കണക്ഷൻ വിച്ഛേദിക്കുമെന്ന് പറഞ്ഞുകൊണ്ട് വരുന്ന സന്ദേശങ്ങളെ കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തനിക്കും ഇതുപോലുള്ള സന്ദേശം ലഭിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Read Also: ടോയ്‌ലറ്റിനകത്തുവെച്ച് ഓറല്‍ സെക്‌സ്: നൃത്ത അധ്യാപകനെതിരെ പരാതിയുമായി ആണ്‍കുട്ടികള്‍ 

‘വടക്കേ ഇന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. ഈ സംഘത്തിനെതിരെ കെഎസ്ഇബി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വടക്കേ ഇന്ത്യൻ സംഘമാണ്. ഇവർക്കെതിരെ കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും’ അദ്ദേഹം വിശദീകരിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വി കെ പ്രശാന്തിന്റെ വാക്കുകൾ:

വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് എനിക്ക് ലഭിച്ച മെസ്സേജാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്. മെസ്സേജിൽ ചേർത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് . കേരളത്തിൽ നിരവധി പേർക്കാണ് ഇത്തരത്തിൽ സന്ദേശം ലഭിച്ചിട്ടുള്ളത് . മെസ്സേജിൽ പറഞ്ഞിരിക്കുന്ന നമ്പറിലേക്ക് വിളിക്കുന്നവരോട് ടീം വ്യൂവർ, എനി ഡെസ്‌ക് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഡൗൺ ലോഡ് ചെയ്യാനാവശ്യപ്പെടും. തുടർന്ന് അതിലൂടെ പാസ്‌വേർഡ്‌ ചോർത്തി പണം അപഹരിക്കുകയാണ് ചെയ്യുന്നത് . ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതിനകം നടന്നതായാണ് അറിയുന്നത് . വടക്കേ ഇന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. KSEB ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും പോലീസ് നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് . ഇതു സംബന്ധിച്ച് പത്രവാർത്തകളും നൽകിയിട്ടുണ്ട്. BSNL ബില്ലുകളുമായി ബന്ധപ്പെട്ടും ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി അറിയുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Read Also: നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു: ഒടുവിൽ 17കാരി മരണത്തിലേക്ക്, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

shortlink

Related Articles

Post Your Comments


Back to top button