Latest NewsNewsIndiaEntertainmentMovie Gossips

സായ് പല്ലവിയ്ക്കെതിരായ അധിക്ഷേപ പോസ്റ്റിനെതിരെ പ്രതികരിച്ച് തെലങ്കാന ഗവർണർ

തെലങ്കാന: നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ശ്യാം സിംഘ റോയി’ കഴിഞ്ഞ ദിവസമാണ് റിലീസായത്. ദേവദാസി സമ്പ്രദായത്തെ പറ്റി പ്രതിപാദിച്ച സിനിമ മികച്ച രീതിയിൽ പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ ‘മൈത്രി’ എന്ന ദേവദാസിയായിട്ടാണ് സായ് പല്ലവി വേഷമിട്ടത്.

എന്നാല്‍ ദേവദാസി വേഷത്തിലെത്തിയ സായി പല്ലവിയ്ക്കെതിരെ ബോഡിഷെയിമിംഗ് നടത്തിയ തമിഴ് സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയായിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനമുയരുകയും ചെയ്തു. ഇപ്പോൾ തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര്‍ രാജനും സായ് പല്ലവിക്കെതിരായ പോസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

തനിക്കെതിരെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിംഗ്‌ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ധൈര്യത്തോടെ നേരിട്ടുവെന്നും തമിഴിസൈ ഒരു തമിഴ് ചാനലിൽ പറഞ്ഞു. ഈ കമന്റുകള്‍ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ മഹാത്മാക്കളല്ലെന്നും അവ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ടെന്നും തമിഴിസൈ കൂട്ടിച്ചേർത്തു.

വൈൻ മദ്യമല്ല, സൂപ്പർമാർക്കറ്റുകൾക്കും പലചരക്ക് കടകൾക്കും വൈൻ വിൽപ്പന നടത്താൻ സർക്കാർ അനുമതി: എതിർത്ത് ബിജെപി

‘ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടവര്‍ക്കേ അതിന്റെ വേദന എന്താണെന്ന് മനസിലാകത്തുള്ളൂ. ഈ കമന്റുകള്‍ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ മഹാത്മാക്കളൊന്നുമല്ല. ഞാന്‍ അതെല്ലാം അവഗണിച്ചു. പക്ഷേ അത് വേദനിപ്പിച്ചോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്’ തമിഴിസൈ പറഞ്ഞു.

‘പൊക്കം കുറഞ്ഞ് ഇരുനിറത്തില്‍ ഇതുപോലെയുള്ള മുടിയുമായി ജനിച്ചത് എന്റെ തെറ്റല്ല. മാത്രമല്ല അതിലെല്ലാം സൗന്ദ്യര്യവുമുണ്ട്. അതുകൊണ്ടാണ് ‘കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്’ എന്ന ചൊല്ല് തന്നെയുള്ളത്. അത് കറുപ്പായിട്ടിരിക്കുന്നതുകൊണ്ട് കാക്ക അതിന്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല,’ തമിഴിസൈ കൂട്ടിച്ചേര്‍ത്തു.

എല്ലാം പഴയതു പോലെയാകും, ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള്‍ കുറയും: ആത്മവിശ്വാസം പങ്കുവച്ച് ആരോഗ്യമന്ത്രി

പുരുഷന്മാര്‍ക്ക് അവരുടെ രൂപത്തില്‍ യാതൊരുതരത്തിലുമുള്ള അക്രമങ്ങള്‍ ഉണ്ടാകാതിരിക്കുമ്പോള്‍ സ്ത്രീകളാണ് നിരന്തരമായി ബോഡി ഷെയിമിംഗ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് തമിഴിസൈ പറഞ്ഞു. 50 വയസായ പുരുഷന്മാരെ ഇപ്പോഴും യുവാക്കളായി പരിഗണിക്കുന്ന സമൂഹമാണ് സ്ത്രീകള്‍ക്കെതിരെ വിവേചനത്തോടെ പെരുമാറുന്നതെന്നും തമിഴിസൈ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button