Latest NewsKeralaNews

‘ഹിന്ദുക്കൾക്കിടയിൽ വിവേചനം ഉണ്ടാക്കാനുള്ള ശ്രമം’: ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ ഉത്തരവിനെതിരെ സന്ദീപ് വാചസ്പതി

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പുതിയ ഉത്തരവിറക്കിയിരുന്നു. ഉത്തരവിലെ ഏഴാമത്തെ നിബന്ധന ചർച്ചയാക്കി സോഷ്യൽ മീഡിയ. ‘പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം’ എന്നതാണ് ഈ നിബന്ധന. ദേവസ്വം ബോർഡ് ഭരിക്കുന്നത് സി പി എം ആണെന്നിരിക്കെ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതിയും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഈ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇരട്ടത്താപ്പിന്റെ പേരാണ് കമ്മ്യൂണിസം എന്ന് അദ്ദേഹം പരിഹസിക്കുന്നു. സിപിഎം നേതാവ് അഡ്വ. കെ ബി മോഹൻദാസ് ചെയർമാനായുള്ള ഭരണ സമിതിയാണ് നിലവിൽ ദേവസ്വം ബോർഡിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ‘മതേതര, ജാതിവിവേചനമില്ലാത്ത’ സി പി എം ഇത്തരമൊരു നിബന്ധന മുന്നോട്ട് വെച്ചത് തന്നെ ഉള്ളിൽ ജാതീയത കടന്നു കൂടിയത് കൊണ്ടാണെന്നും ആണ് ഉയരുന്ന ആക്ഷേപം.

Also Read:കോളേജുകളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ അനുമതി നല്‍കും: വിമർശനവുമായി ഹൈക്കോടതി

‘ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ തല പരിശോധിക്കണം. ദേവസ്വം ബോർഡ് ഭരിക്കുന്നത് മറ്റാരുമല്ല സിപിഎം നേരിട്ടാണ്. എന്നിട്ടും ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെട്ടെങ്കിൽ അത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദുക്കൾക്കിടയിൽ ഇപ്പോഴും ജാതി വിവേചനം രൂക്ഷമാണെന്ന് വരുത്തി തീർക്കാനുള്ള സംഘടിത നീക്കം ഇതിന് പിന്നിലുണ്ട്. സിപിഎം ഭരണ സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്. അവർ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങില്ല. ഉത്തരേന്ത്യയിൽ പട്ടി ചത്താലും മോദി ഉത്തരം പറയണം എന്ന് ശഠിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം പോലെ അല്ല ഇത്’, സന്ദീപ് വാചസ്പതി വ്യക്തമാക്കി.

പാചകം ചെയ്യാൻ വരുന്നവർ ബ്രാഹ്മണർ ആകണമെന്ന് നിർബന്ധമാണെങ്കിൽ ദേവസ്വം ബോർഡ് ഭരിക്കുന്നവരും അതിലെ സമിതി അംഗങ്ങളും ബ്രാഹ്മണർ തന്നെ മതിയെന്ന് അങ്ങ് തീരുമാനിക്കാത്തത് എന്തെ എന്നും സോഷ്യൽ മീഡിയയിൽ പരിഹാസ സ്വരങ്ങൾ ഉയരുന്നു. കുത്തിത്തിരുപ്പിന്റെ വേറൊരു മുഖമാണ് സി പി എം എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ബ്രാഹ്മണർ അല്ലാത്തവർ പാചകം ചെയ്‌താൽ ആരും ഭക്ഷണം കഴിക്കില്ല എന്ന പിന്തിരിപ്പൻ ചിന്താഗതി വല്ലതും സി പി എമ്മിന് ഉണ്ടോ എന്നും ചോദ്യങ്ങളുയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button