CricketLatest NewsNewsSports

കരിയറില്‍ രണ്ട് വര്‍ഷമായി സെഞ്ച്വറിയില്ലാതെ കോഹ്ലി: തന്ത്രം മെനഞ്ഞ് രവി ശാസ്ത്രി

മുംബൈ: കരിയറില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സെഞ്ച്വറിയില്ലാതെ നീങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഒരു ഘട്ടത്തിൽ അനായാസം സെഞ്ച്വറികള്‍ അടിച്ച് കൂട്ടിയിരുന്ന താരത്തിനെ സച്ചിന്റെ 100 സെഞ്ച്വറികൾ മറികടക്കുമെന്നുവരെ ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരാന്‍ കോഹ്‌ലിക്ക് പുതിയ ഉപായം മന്ത്രിച്ചു നൽകുകയാണ് ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.

‘കോഹ്‌ലി സജീവക്രിക്കറ്റില്‍ നിന്ന് മൂന്ന് മാസത്തേക്കെങ്കിലും വിട്ടുനില്‍ക്കണം. അദ്ദേഹത്തിന് ഇപ്പോള്‍ 33 വയസ്സാണ് പ്രായം. ഇനിയും അഞ്ചുവര്‍ഷം നന്നായി കളിക്കാനുള്ള അവസരമുണ്ട്. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോലി വിശ്രമമെടുക്കണം. ഒരു ഇടവേള എടുത്താല്‍ ബാറ്റിങ്ങില്‍ കരുത്താര്‍ജിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ കോഹ്‌ലിയ്ക്ക് സാധിക്കും. കോഹ്‌ലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്യും’ ശാസ്ത്രി പറഞ്ഞു.

Read Also:- ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നിസാരമായി കാണരുത്..!!

ദക്ഷിണാഫ്രിക്കയ്ക്കെതിരായി ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും ആ പ്രകടനം സെഞ്ച്വറിയിലേക്ക് എത്തിക്കാന്‍ താരത്തിനായില്ല. നിലവില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ടി 20 പരമ്പരകളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button