KeralaNattuvarthaLatest NewsNewsIndia

ജന്മിയും ബ്രാഹ്മണിക്കല്‍ ജാതി പാരമ്പര്യവുമുള്ള ഇഎംഎസിന് അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി പോരാടാന്‍ എന്തവകാശം: വീരാൻകുട്ടി

തിരുവനന്തപുരം: കെ റയിൽ പദ്ധതിയെ എതിർക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സി പി ഐ എം സൈബർ സഖാക്കളെ രൂക്ഷമായി വിമർശിച്ച് കവിയും, അധ്യാപകനുമായ വീരാൻകുട്ടി മെഹ്ഫിൽ. കല്ലും മരവും ഉപയോഗിച്ച്‌ വീടുണ്ടാക്കിയവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍, ചെരിപ്പിടുന്നവര്‍ ഒന്നും പരിസ്ഥിതിക്കു വേണ്ടി മിണ്ടരുതെന്ന വാദത്തില്‍ വലിയൊരപകടം പതിയിരിക്കുന്നുണ്ടെന്ന് വീരാൻകുട്ടി പറഞ്ഞു.

Also Read:കടക്ക് പുറത്ത്: മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കി സിപിഎം

‘ലോകത്തെ സര്‍വ്വ ചെറുത്തു നില്പുകളെയും സമരങ്ങളെയും റദ്ദാക്കാന്‍ പോന്ന ഒരു അരാഷ്ട്രീയ ബോധം ഇവരുടെ വാദങ്ങളിൽ ഒളിച്ചിരിപ്പുണ്ട്. ആധുനിക സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചു വരൂ, എന്നിട്ടുമതി മുതലാളിത്ത വികസന സങ്കല്പങ്ങളെ എതിര്‍ക്കുന്നത് എന്ന യുക്തിയിലാണത് നില്‍ക്കുന്നത്’, വീരാൻകുട്ടി പറഞ്ഞു.

‘ഗാന്ധിജി യാത്രയ്ക്ക് ബ്രിട്ടീഷ് റെയില്‍വെ ആണുപയോഗിച്ചിരുന്നത്. ആയതു കൊണ്ട് അദ്ദേഹത്തിനു ബ്രിട്ടീഷുകാരോട് സമരം ചെയ്യാന്‍ അര്‍ഹതയില്ല എന്നു പറയുന്നത് പോലെ, ജന്മിയും ബ്രാഹ്മണിക്കല്‍ ജാതി പാരമ്പര്യവുമുള്ള ഇഎംഎസിന് അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി പോരാടാന്‍ എന്തവകാശം എന്നു ചോദിക്കുന്നതുപോലുള്ള ഒരശ്ലീലം അതിലിരുന്ന് ചിരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരെങ്കിലും അതിനു തുനിയരുത്’, വീരാൻകുട്ടി വിമർശിച്ചു.

‘അമേരിക്കയില്‍ ചികില്‍സ തേടുന്നു എന്നതുകൊണ്ട് ഒരാള്‍ക്ക് മുതലാളിത്തത്തെ വിമര്‍ശിച്ചു കൂടെന്നുണ്ടോ?. പരിസ്ഥിതിയെപ്പറ്റി പറയുന്നവരുടെ യോഗ്യത തപ്പുന്നതിനു പകരം അവര്‍ പറയുന്നതില്‍ വല്ല സത്യവുമുണ്ടോ എന്ന ഡിബേറ്റിലേക്കാണ് പോകേണ്ടത്. അതാണ് ജനാധിപത്യ സമീപനം’, വീരാൻകുട്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button