KeralaLatest NewsNews

കള്ള ടാക്‌സിക്കെതിരെ ഒറ്റയാൻ പോരാട്ടത്തിലൂടെ വിജയംവരിച്ച് ആറന്മുള മനീഷ്: അഭിനന്ദനങ്ങളുമായി കുമ്മനം രാജശേഖരൻ

കള്ള ടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ സംവിധാനവുമായി രംഗത്തുവന്നു.

ആറന്മുള: കള്ള ടാക്‌സിക്കെതിരായി ഒറ്റയാൻ പോരാട്ടത്തിലൂടെ വിജയംവരിച്ച ആറന്മുള മനീഷിന് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ. കാർ – ഓട്ടൊറിക്ഷാ ടാക്സിക്കാരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ഭീഷണിയായി വളർന്ന കള്ള ടാക്സികൾക്കെതിരെ പോരാടിയ മനീഷിനു അഭിനന്ദനം അറിയിക്കുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം.

read also: തെരുവോര കച്ചവടക്കാരെ വഴിയാധാരമാക്കി തിരുവനന്തപുരം നഗരസഭ

കുറിപ്പ് പൂർണ്ണ രൂപം

കള്ള ടാക്‌സിക്കെതിരായി ഒറ്റയാൻ പോരാട്ടത്തിലൂടെ വിജയംവരിച്ച ആറന്മുള മനീഷിന് അഭിനന്ദനങ്ങൾ.

ടാക്സി വാഹനങ്ങൾ ഓടിച്ച് സ്വന്തമായി ഒരു തൊഴിൽ ചെയ്തു ജീവിതം തള്ളിനീക്കുന്ന ഒട്ടേറെ കാർ – ഓട്ടൊറിക്ഷാ ടാക്സിക്കാരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ഭീഷണിയായി കള്ള ടാക്സികൾ വളർന്നു. ഈ ചൂഷണത്തിനെതിരെ മനീഷ് പോരാടാൻ തുടങ്ങിയിട്ട് നാളേറെയായി. മുട്ടാത്ത വാതിലുകളില്ല. കള്ള ടാക്സി ലോബിയുടെ സ്വാധീനത്തിന് മൂന്നിൽ മേലധികാരികൾക്ക് നിസഹായരായി നോക്കിനിൽക്കേണ്ടിവന്നു. പക്ഷേ മനീഷ് തളർന്നില്ല. തന്റെ ധർമ്മയുദ്ധം ശക്തിപ്പെടുത്തി മന്ത്രിയുടെ മൂന്നിൽ ശക്തമായ താക്കീതുമായി സമ്മർദ്ദം ചെലുത്തി. പതിനായിരക്കണക്കിന് ടാക്സി ആശ്രിത കുടുംബങ്ങളുടെ രക്ഷയ്ക്കായി തന്റെ കുന്തമുനകൾ അധികാരി വർഗ്ഗത്തിന് നേരെ തിരിച്ചു. നടപടി സ്വീകരിക്കാതിരിക്കാൻ വയ്യാത്ത സ്ഥിതിയായി.

അങ്ങനെ കള്ള ടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ സംവിധാനവുമായി രംഗത്തുവന്നു. മിന്നൽ പരിശോധനയിലൂടെ കള്ള ടാക്‌സികൾ പിടികൂടാൻ സ്ഥിരം സംവിധാനമായി. മനീഷിന്റെ പോരാട്ടം വിജയംകണ്ടു. അനുമോദനങ്ങൾ !

shortlink

Related Articles

Post Your Comments


Back to top button