Latest NewsKeralaNews

ആവശ്യക്കാർ‌ക്ക് മദ്യം ലഭിക്കുന്നില്ല, ജവാന്റെ ഉൽപാദനം വർധിപ്പിക്കണം: ബെവ്കോ

തിരുവനവന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപാദനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി ബെവ്കോ. നിലവിൽ 4 ലൈനുകളിലായി 7,500 കെയ്സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. എന്നാൽ പലയിടത്തും ആവശ്യക്കാർ‌ക്ക് മദ്യം ലഭിക്കുന്നില്ലായെന്ന് ബെവ്കോ ചൂണ്ടിക്കാട്ടി. 6 ഉൽപ്പാദന ലൈനുകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്സ് അധികം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് ബെവ്കോ കണക്കുകൂട്ടുന്നത്.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ ഉൽപാദകർ‍‌. നിലവിൽ ആവശ്യക്കാർ വർധിച്ചിട്ടുണ്ടെങ്കിലും ഉൽപാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. മദ്യ നിർമ്മാണത്തിനായി ഒരു ലൈൻ സ്ഥാപിക്കാൻ തന്നെ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. കൂടാതെ മേൽനോട്ടക്കാരെയടക്കം പുതിയ ജീവനക്കാരെ കമ്പനി നിയമിക്കേണ്ടി വരും.

Read Also  :  ‘ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ കോടതിയെ വിമർശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ എവിടെ പോയി’: ബിഷപ്പ് തോമസ്

സർക്കാർ മേഖലയിൽ മദ്യ വിൽപന വർധിപ്പിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. മദ്യത്തിന്റെ ഉൽപദനം വർധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ ഭാ​ഗത്ത് നിന്നും അനുകൂല നിലപാടാണുളളത്. മലബാർ ഡിസ്റ്റലറി തുറക്കണമെന്നും ബെവ്റേജസ് കോർപറേഷൻ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button