KollamNattuvarthaLatest NewsKeralaNews

തെറ്റുപറ്റി, ആവശ്യമില്ലാത്തിടത്ത് അറ്റകുറ്റപ്പണി നടന്നിട്ടുണ്ട്, പക്ഷെ ഇനി സമ്മതിക്കില്ല: മന്ത്രി മുഹമ്മദ്‌ റിയാസ്

കൊല്ലം: ആവശ്യമില്ലാത്തിടത്ത് അറ്റകുറ്റപ്പണി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് പൊതുമരാമത്ത് വകുപ്പ്. കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിലെ മലവിള -പുലിക്കുഴി റോഡിന്റെ നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച വാർത്തകളോടും പരാതികളോടും പ്രതികരിച്ചുകൊണ്ടാണ് റിയാസിന്റെ പ്രതികരണം. കേടുപാടുകൾ ഇല്ലാത്ത റോഡിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്, നിർമ്മാണം കഴിയുന്നതിനു മുൻപ് റോഡിലെ ടാറിങ് ഇളകി മാറിയിട്ടുണ്ട് മന്ത്രി പറഞ്ഞു.

Also Read:വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: മലപ്പുറത്ത് 17-കാരൻ പിടിയിൽ

‘ആവശ്യമില്ലാത്തിടത്ത് അറ്റകുറ്റപ്പണി നടക്കുന്നു എന്ന പരാതി അന്വേഷിക്കാൻ ഒരു പ്രത്യേക ടീമിനെ ഈ അടുത്ത ദിവസം നിശ്ചയിച്ചിരുന്നു. കൊട്ടാരക്കരയിലെ പരാതി ഈ ടീമിനെ അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യമായതിന്റെ ഭാഗമായി പൊതുമരാമത്ത് വിജിലൻസ് വിംഗ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.

‘പൊതുമരാമത്ത് വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും രാപകൽ വ്യത്യാസമില്ലാതെ പ്രശംസനീയമായ വിധത്തിൽ ജോലിചെയ്യുന്നവരാണ്. ചിലയിടങ്ങളിൽ ഗതാഗതകുരുക്ക് ഒഴിവാക്കാൻ രാത്രി ഉറക്കമൊഴിച്ചിരുന്ന് റോഡ് പ്രവർത്തികൾ നിരീക്ഷിക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥരുണ്ട്. മന്ത്രി എന്ന നിലയിൽ അവരെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെയും വകുപ്പിനെയും മോശമാക്കുന്ന വിധത്തിൽ ചെറിയ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണതകളെ തിരുത്തുക എന്നത് പ്രധാന ഉത്തരവാദിത്വമായാണ് വകുപ്പ് കാണുന്നത്. ഓരോ പ്രദേശത്തും ഇത്തരത്തിലുള്ള വിഷയങ്ങൾ ശ്രദ്ധയിപ്പെട്ടാൽ ഇതു പോലെ ഒട്ടും വൈകാതെ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button