Latest NewsNewsIndia

ഒമിക്രോണിന്റെ വകഭേദം ബിഎ-2വിനെ ശ്രദ്ധിക്കുക, ഏറ്റവും കൂടുതല്‍ വ്യാപന ശേഷി

ഫെബ്രുവരിക്ക് ശേഷവും തരംഗമുണ്ടാകുമെന്ന് സൂചന

ന്യൂഡല്‍ഹി : ഒമിക്രോണ്‍ വകഭേദത്തിന്റെ ബി.എ.1, ബി.എ.2, ബി.എ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍തന്നെ അധികം കേസുകളും ബി.എ.2 വകഭേദം സ്ഥിരീകരിക്കുന്നതാണ്. യുഎസ് അടക്കം അന്‍പതോളം രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുള്ള ഈ ഉപവിഭാഗമാണ് യഥാര്‍ത്ഥ ഒമിക്രോണ്‍ പതിപ്പിനേക്കാള്‍ തന്ത്രശാലി. യഥാര്‍ത്ഥ ഒമിക്രോണ്‍ വകഭേദത്തേക്കാള്‍ ഒന്നര മടങ്ങ് അധികവ്യാപന ശേഷിയുള്ളതാണ് ബി.എ.2 വിഭാഗത്തിലുള്ളവ.

Read Also : കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ രോഗപ്രതിരോധ ശേഷി, അടച്ചിടേണ്ട ആവശ്യമില്ല : മന്ത്രി വീണാ ജോര്‍ജ്

ഏഷ്യയിലും യൂറോപ്പിലുമാണ് ബി.എ.2 കൂടുതലായി കാണപ്പെടുന്നത്. ഇതിന്റെ പ്രത്യേക ജനിതക സ്വഭാവ സവിശേഷതയെ തുടര്‍ന്ന് ഇവയെ കണ്ടെത്തുന്നത് ഏറെ ശ്രമകരവുമാണ്. ഇതേക്കുറിച്ച് ഇപ്പോഴും പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും ഇവ മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകുമോ എന്നതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൂടുതല്‍ വ്യാപനശേഷി ഉള്ളതാണെങ്കില്‍ തരംഗങ്ങള്‍ കൂടുതലായിരിക്കുമെന്നും ഇത് ഫെബ്രുവരിക്ക് ശേഷവും തുടരുമെന്നുമാണ് വിലയിരുത്തല്‍.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button