KeralaLatest NewsNews

ശബരിമലയിൽ ബയോ ടോയ്ലറ്റുകള്‍: കരാർ കമ്പനിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചു, വിജിലൻസ് അന്വേഷണം

സംസ്ഥാന വിജിലൻസിന് കൈമാറി സമഗ്രമായ അന്വേഷണം നടത്തിയാൽ കോടികളുടെ ക്രമക്കേട് പുറത്തുവരുമെന്നും ശുപാർശയിൽ പറയുന്നു.

തിരുവനന്തപുരം: ശബരിമലയിൽ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിച്ചതിൽ വൻ ക്രമക്കേടെന്ന് ദേവസ്വം വിജിലൻസ്. ടെണ്ടർ മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി കരാർ കമ്പനിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചുവെന്നാണ് കണ്ടെത്തൽ. കൊവിഡ് കാരണം തീർത്ഥാടകർ എത്താത്തതിനാൽ ടെണ്ടർ തുക ചർച്ച ചെയ്യാൻപോലും ബോർഡ് ഉദ്യോഗസ്ഥർ തയ്യാറായില്ല. സംസ്ഥാന വിജിലൻസിന് കൈമാറി സമഗ്രമായ അന്വേഷണം നടത്തിയാൽ കോടികളുടെ ക്രമക്കേട് പുറത്തുവരുമെന്നും ശുപാർശയിൽ പറയുന്നു.

നിലയക്കൽ മുതൽ ശരണപാതവരെ വരെ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിലാണ് ക്രമക്കേട് കണ്ടെത്തിയത്. പ്രതിവർഷം 60 ലക്ഷം രൂപയണ് ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിനായി എല്ലാ സീസണലും ബോർഡിൻെറ ചെലവ്. കരാറുകാരെ തെരെഞ്ഞെടുക്കുന്ന മുതൽ ബില്ല് അനുവദിക്കുന്നതിൽ വരെ ക്രമക്കേട് നടക്കുന്നുവെന്നാണ് വിജിലൻസിൻെറ കണ്ടത്തത്. 2018 മൂന്നു കരാറുകാരാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ രണ്ടു പേർ യോഗ്യത നേടി. ഇതിൽ ഒരു സ്ഥാപനത്തെ നിസാരകാരണം പറഞ്ഞ് ഒരു കമ്പനിയെ ഒഴിവാക്കി, ഏറ്റുമാനൂർ ആസ്ഥാപമായ ഇന്ത്യൻ സെൻട്രിഫ്യൂഗ് എഞ്ചനിയറിഗ് എന്ന കമ്പനിക്കാണ് കരാർ നൽകിയത്. 2018 മുതല്‍ ഇതേ സ്ഥാപനമാണ് കരാർ ഏറ്റെടുക്കുന്നത്. ദേവസ്വം ബോർ‍ഡിൻെറ മരാമത്ത് ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞാണ് അവസാനവട്ടമെത്തിയ കമ്പനിയെ ഒഴിവാക്കിയത്.

Read Also: വീണ്ടും അമ്പതിനായിരം കടന്ന് പ്രതിദിന രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സ്പെഷ്യൽ പർപ്പസ് കരാറുകള്‍ക്ക് സംസ്ഥാന പൊതുമരമാത്ത് ചട്ടങ്ങള്‍ പാലിച്ചാൽ മതിയെന്നിരിക്കെയാണ് തൊടുന്യായം പറഞ്ഞ് ഒരു കമ്പനിയെ ഒഴിവാക്കിയത്. ഇനി കരാർ വയ്ക്കുന്നതിലെ ക്രമക്കേടാണ്. 2019 സീസലിനെ രേഖകള്‍ വിജിലൻസ് പരിശോധിച്ചു. ടെണ്ടർ ലഭിച്ച കമ്പനിയുമായി കരാർ‍ ഒപ്പിട്ട ശേഷം തുടർ നടപടികളെന്ന ചട്ടം പാലിക്കുന്നില്ല. 2019ൽ ടെണ്ടർ ലഭിച്ച കമ്പനിയുമായി കരാർ ഒപ്പുവച്ചത് ജനുവരി ഒന്നിന്. ഈ കരാർ ഒപ്പുവയ്ക്കാനായുള്ള മുദ്രപത്രം വാങ്ങിയിരിക്കുന്നത് അതേ വർഷം നവംബറിൽ. അതായത് അന്വേഷണമുണ്ടാകുമെന്ന് അറിഞ്ഞ് ഒരു തട്ടികൂട്ട് രേഖയുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button